വെള്ളറട: വെള്ളറടയിൽ ഇന്നലെ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്തിയ വിവാഹാഘോത്തെ തുടർന്ന് പൊലീസ് കേസെടുത്തു. വെള്ളറടയിലെ ഒരു കല്ല്യാണ മണ്ഡപത്തിലാണ് നൂറോളം പേരെ പങ്കെടുപ്പിച്ച് വിവാഹാഘോഷം നടത്തിയത്. ആഘോഷത്തിനിടെ രണ്ട് തവണ പടക്കം പൊട്ടിച്ചിരുന്നു. ഈ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹാഘോഷം നടക്കുന്നത് കണ്ടത്. ഇതിനിടെ നാട്ടുകാരിൽ ചിലർ ഉന്നത പൊലീസ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് വെള്ളറട സ്റ്രേഷനിലെ എസ്.ഐയും പൊലീസ് സംഘവും സ്ഥലത്തെത്തിയതോടെ മണ്ഡപത്തിൽ കൂടിനിന്നവർ ഓടിപ്പോവുകയായിരുന്നു. മണ്ഡപം നടത്തിപ്പുകാർക്കെതിരെയും വിവാഹ സൽക്കാരം നടത്തിയവർക്കെതിരെയും പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ആനപ്പാറയ്ക്ക് സമീപം ആറാട്ടുകുഴി റോഡിലുള്ള ഒരു വിവാഹ മണ്ഡപത്തിൽ വൈകുന്നേരം വരന്റെ വീട്ടുകാർ നടത്തിയ വിവാഹ സൽക്കാരത്തിലും നിരവധിപേർ പങ്കെടുത്തിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |