SignIn
Kerala Kaumudi Online
Saturday, 20 April 2024 2.19 AM IST

മന്ത്രി സുധാകരനെതിരെ വാൾ ഓങ്ങുന്നവർ അച്ചാരം വാങ്ങിയവർ : എൽ.ഡി.എഫ് നേതാക്കൾ

s

ആലപ്പുഴ : മന്ത്രി ജി.സുധാകരന്റെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും എതിരെ വാൾ ഓങ്ങുന്നവർ ഇടത് മുന്നണിയെ തകർക്കാൻ അച്ചാരം വാങ്ങിയവരാണെന്ന് എൽ.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.മോഹൻദാസും എൽ.ഡി.എഫ് മണ്ഡലം കൺവീനർ ഇ.കെ.ജയനും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ജി.സുധാകരൻ മുന്നിൽ നിന്നാണ് പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മുൻ തിരഞ്ഞെടുപ്പുകളിലേക്കാൾ യോജിച്ച പ്രവർത്തനമാണ് ഉണ്ടായത്. ഓരോ ഘട്ടത്തിലും പ്രചാരണപ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ജി.സുധാകരന്റെ ദീർഘകാലത്തെ പ്രവർത്തനപരിചയം സഹായകമായി.

സ്ത്രീത്വത്തെ അപമാനിച്ചു എന്നതരത്തിൽ ചിലർ മന്ത്രിക്ക് എതിരെ നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ക്രിമിനലുകളുടെയും മാഫിയാസംഘങ്ങളുടെയും ഗൂഢാലോചനയുണ്ട്. സത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഒരു പരാമർശവും വാർത്താസമ്മേളനത്തിൽ മന്ത്രി നടത്തിയിട്ടില്ല. വ്യക്തത ഇല്ലാത്ത പരാതിയുടെ പേരിൽ പൊലീസിന് കേസ് എടുക്കാനാകില്ല. പൊലീസിനെ നിർബന്ധിച്ച് കേസെടുപ്പിക്കാൻ നടത്തുന്ന ശ്രമം മന്ത്രിയെ അപമാനിക്കാനുദ്ദേശിച്ചുള്ളതാണെന്നും രാഷ്ട്രീയ കേരളം ഇത് തിരിച്ചറിയുമെന്നും ഇരുവരും പ്രസ്താവനയിൽ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.