കൊച്ചി: വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് കൊവിഡ് വ്യാപനം തടയാൻ കർശന നടപടികൾ ആവശ്യപ്പെട്ടുള്ള മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മേയ് ഒന്നിന് രാത്രി മുതൽ മേയ് രണ്ടിന് രാത്രിവരെ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി അഡ്വ. വിനോദ് മാത്യു വിൽസൺ, ആഹ്ളാദപ്രകടനങ്ങളും റാലികളും തടയാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി എ.കെ. ശ്രീകുമാർ, കേരള പകർച്ചവ്യാധി നിയന്ത്രണ ഒാർഡിനൻസ് പ്രകാരം നടപടി ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ്. ഗണപതി എന്നിവർ നൽകിയ ഹർജികളാണ് ഹൈക്കോടതി ഇന്നു പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് കേരളത്തിൽ രോഗികളുടെ എണ്ണം കൂടാൻ കാരണമെന്ന് മൂന്നു ഹർജികളിലും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |