തിരുവനന്തപുരം: ദേശീയ പഞ്ചായത്ത് ദിനാഘോഷം 24ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെബ്കാസ്റ്റിംഗ് മുഖേന നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ അദ്ധ്യക്ഷത വഹിക്കും. സ്വമിത്വ എന്ന കേന്ദ്ര പദ്ധതിയെപ്പറ്റിയുള്ള പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഇ പ്രോപ്പർട്ടി കാർഡ് വിതരണോദ്ഘാടനവും നിർവഹിക്കും. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 313 മികച്ച ഗ്രാമപഞ്ചായത്തുകൾക്ക് ദേശീയ പഞ്ചായത്ത് അവാർഡ് തുക ബാങ്ക് അക്കൗണ്ട് മുഖേന കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |