ന്യൂഡൽഹി: മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ മരണപ്പെട്ടുവെന്ന ട്വീറ്റുമായി ശശി തരൂർ. എന്നാൽ വാർത്ത തെറ്റാണെന്ന് കാട്ടി ബിജെപി രംഗത്ത് വന്നതിന് പിന്നാലെ മുൻ ട്വീറ്റ് നീക്കം ചെയ്തുകൊണ്ട് കോൺഗ്രസ് എംപി വിശദീകരണവുമായി വീണ്ടും ട്വിറ്ററിലെത്തി.
വാസ്തവം അറിഞ്ഞതിൽ ഏറെ ആശ്വാസമുണ്ടെന്നും വിശ്വസിനീയം എന്ന് കരുതാവുന്ന ഇടത്തുനിന്നുമാണ് തനിക്ക് ഈ വാർത്ത ലഭിച്ചതെന്നുമാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്. മുൻ ട്വീറ്റ് പിൻവലിക്കുന്നതിൽ തനിക്ക് സന്തോഷമാണുള്ളതെന്നും ഇത്തരത്തിൽ വ്യാജവാർത്ത പടച്ചുവിടുന്നത് വേദനയുണ്ടാകുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.
I am relieved if that is so. I received this from what I thought was a reliable source: “पूर्व लोकसभा अध्यक्ष श्रीमती सुमित्रा महाजन जी हमारे बीच नहीं रहीं.
ईश्वर दिवंगत आत्मा को अपने श्रीचरणों में स्थान दें.🙏” Happy to retract & appalled that anyone would make up such news. https://t.co/3c8pDGaBRv
സുമിത്ര മഹാജൻ പൂർണമായും ആരോഗ്യവതിയാണെന്ന് പറഞ്ഞുകൊണ്ട് മദ്ധ്യപ്രദേശിലെ ബജെപി നേതാവ് കൈലാഷ് വിജയവർഗിയ ട്വീറ്റ് ചെയ്തിരുന്നു.
കൊവിഡ് രോഗബാധിതയായിരുന്ന മഹാജൻ രോഗമുക്തി നേടിയെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവർ നിരീക്ഷണത്തിൽ കഴിയുകയാണെന്നും വിജയവർഗിയ വ്യക്തമാക്കി. തുടർന്ന്, അടിസ്ഥാനമില്ലാത്ത വാർത്ത ട്വീറ്റ് ചെയ്ത തനിക്കെതിരെ ബിജെപി നേതാക്കൾ വിമർശനവുമായി എത്തിയതോടെയാണ് ശശി തരൂർ തന്റെ മുൻ ട്വീറ്റ് ഡിലീറ്റ് ചെയ്തത്.
content highlight: shashi tharoor tweets unverified news about sumitra mahajan.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |