SignIn
Kerala Kaumudi Online
Thursday, 28 March 2024 6.47 PM IST

മലബാർ ഗോൾഡിന് ജുവലറി ഒഫ് ദ ഇയർ പുരസ്‌കാരം

malabar

 പുരസ്‌കാരം നേടിയത് മലബാർ ഗോൾഡിന്റെ പുത്തൻ ജുവലറി ശേഖരമായ 'സോൾ"

കോഴിക്കോട്: മില്ലേനിയൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അവതരിപ്പിച്ച പുത്തൻ ആഭരണ ശേഖരമായ 'സോൾ", റീട്ടെയിൽ ജുവലർ വേൾഡ് 2021 - മിഡിൽ ഈസ്‌റ്റ് ഫോറത്തിന്റെ 'മില്ലേനിയൽ ഗോൾഡ് ആൻഡ് ഡയമണ്ട് ജുവലറി ഒഫ് ദ ഇയർ" പുരസ്‌കാരം സ്വന്തമാക്കി. ദുബായിൽ നടന്ന ചടങ്ങിൽ മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽ സലാം ജി.ജെ.ഇ.പി.സി ഇന്ത്യ ചെയർമാൻ കോളിൻ ഷായിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. പുതുതലമുറ സ്‌ത്രീകളുടെ അഭിരുചിക്കനുസരിച്ച് രൂപകല്‌പന ചെയ്‌ത ഫാഷനും ട്രെൻഡിയുമായ ജുവലറി ഡിസൈനുകളുടെ ശ്രേണിയാണ് സോൾ.

സ്വർണത്തിലും വജ്രത്തിലുമായി ലളിതവും സമകാലികവുമായ ഡിസൈനുകളാണ് സോളിനുള്ളത്. മില്ലേനിയൽ (1980കളുടെ തുടക്കത്തിലും 90കളുടെ അവസാനത്തിലുമായി ജനിച്ചവർ) ഉപഭോക്താക്കളുടെ ദൈനംദിന ഉപയോഗത്തിന് അനുയോജ്യവുമാണ് സോൾ എന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്‌ടർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ഷംലാൽ അഹമ്മദ് പറഞ്ഞു. 5,999 രൂപ മുതലാണ് വില.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.