SignIn
Kerala Kaumudi Online
Wednesday, 28 July 2021 9.37 AM IST

വഴിയിൽ തട്ടിയെടുത്ത ദേശീയ പാർട്ടിയുടെ മൂന്നരക്കോടി വന്നത് കർണാടകയിൽനിന്ന്

cash

കവർച്ചയ്ക്ക് പിന്നിൽ പാർട്ടി നേതാക്കൾ

തൃശൂർ:കൊടകരയിൽ വച്ച് അജ്ഞാതർ തട്ടിയെടുത്ത മൂന്നര കോടി രൂപ ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രേഖകളില്ലാതെ കർണാടകയിൽ നിന്നാണ് കൊണ്ടുവന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.പാർട്ടി നേതാക്കൾ തന്നെ വാഹനാപകടമുണ്ടാക്കി പണം തട്ടിയതാണെന്ന വിവരവും പൊലീസിന് ലഭിച്ചു.
ഏപ്രിൽ മൂന്നിന് രാവിലെ തൃശൂർ - എറണാകുളം ദേശീയപാതയിലെ കൊടകരയിലായിരുന്നു സംഭവം.മറ്റൊരു കാർ പിന്നിൽ കൊണ്ടുവന്ന് ഇടിപ്പിച്ചശേഷം പണം സൂക്ഷിച്ചിരുന്ന കാർ തട്ടികൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഇതേ പാർട്ടിയിലെ ജില്ലാ ഭാരവാഹിത്വത്തിലുള്ള രണ്ട് നേതാക്കളാണെന്നും വ്യക്തമായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ വിനിയോഗിക്കാനായി കൊണ്ടുവന്ന കോടിക്കണക്കിന് രൂപ കോഴിക്കോടു വച്ചാണ് പല ജില്ലകൾക്കായി വീതിച്ചത്. അതിൽ എറണാകുളത്ത് വിതരണം ചെയ്യാൻ കാറിൽ കൊടുത്തു വിട്ടതാണ് മൂന്നരക്കോടി രൂപ.

കാർ വൈകിട്ട് തൃശൂരിലെ പാർട്ടി ഓഫീസിലെത്തി. രാത്രി യാത്രയിൽ പിടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നു പറഞ്ഞ് പാർട്ടി നേതാക്കൾ യാത്രയ്ക്ക് തടസം നിന്നതായി പറയുന്നു. ആ നേതാക്കൾ തന്നെയാണ് പണം തട്ടാൻ പദ്ധതിയിട്ടത്. പണം ഏത് വണ്ടിയിലാണെന്ന് കൃത്യമായി പ്രതികളെ അറിയിച്ചതും ഇവരാണെന്ന് സംശയിക്കുന്നു. പണവുമായി പോയ കാർ കൊടകരയിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടമാണെന്ന് കരുതി കാർ നിറുത്തിയപ്പോൾ ഇടിച്ച കാറിലുണ്ടായിരുന്നവർ ഇറങ്ങി പണമുണ്ടായിരുന്ന കാറുമായി രക്ഷപ്പെട്ടു. പുലർച്ചെ 4.40ന് കാർ കൊടകര മേൽപ്പാലം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കാർ നഷ്ടപ്പെട്ടതിനെ തുടർന്ന് ഉടമ കൊടകര പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞത്.

തട്ടിക്കൊണ്ടുപോയ കാർ ഉപേക്ഷിച്ച നിലയിൽ ഇരിങ്ങാലക്കുടയ്ക്ക് സമീപം കണ്ടെത്തി. കാറിന്റെ സീറ്റും ഉൾഭാഗവും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഇവിടെയാണ് പണം ഒളിപ്പിച്ചതെന്നാണ് കരുതുന്നത്.

ഇതിനിടെ പണം കൊണ്ടുവന്നയാളുമായി ഒത്തുതീർപ്പിനും ശ്രമം നടന്നു. കേസായതോടെ പ്രതി സ്ഥാനത്തുള്ള നേതാക്കൾ വീണ്ടും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും നടന്നില്ല. അപകടമുണ്ടാക്കിയ കാറിന്റെ ഉടമ മുങ്ങിയെന്ന് പറയുന്നു. സംഭവം ദേശീയ നേതൃത്വത്തിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന. പാർട്ടിയിൽ ഏറെക്കാലമായി ഗ്രൂപ്പിസമുണ്ട്. അതുകൊണ്ടു തന്നെ സംഭവം കൊഴുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASH ROBARY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.