SignIn
Kerala Kaumudi Online
Friday, 19 April 2024 4.18 PM IST

രാജ്യം ലോക്ക് ഡൗണിലേക്ക് പോകുമോ ഇല്ലയോ എന്നതിൽ അന്തിമ തീരുമാനം ഉടൻ അറിയാം, ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി

narendra-modi

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉത്തതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടുള്ള ഇന്നത്തെ ബംഗാൾ സന്ദർശനവും മോദി റദ്ദാക്കി. ആഭ്യന്തരമന്ത്രി അമിത് ഷായും തന്റെ ബംഗാൾ സന്ദർശനം ഒഴിവാക്കിയിട്ടുണ്ട്.

ഉന്നതതല യോഗത്തിന്റെ കാര്യം ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്. എന്നാൽ സംസ്ഥാന നേതാക്കളുടെ അഭ്യർത്ഥന പ്രകാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന വിർച്വൽ റാലിയിൽ മോദി അണികളെ അഭിസംബോധന ചെയ്യും.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനോടകം ഉന്നതല യോഗങ്ങൾ നടന്നുകഴിഞ്ഞു. ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് പറഞ്ഞ അദ്ദേഹം ലോക്ക് ഡൗണിന്റെ സാഹചര്യം രാജ്യത്ത് ഇല്ലെന്നാണ് ഒടുവിൽ വ്യക്തമാക്കിയത്. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ നാളെ നടക്കുന്ന യോഗം അതീവ പ്രാധാന്യമേറിയതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI, HIGH LEVEL MEETING, COVID 19, LOCK DOWN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.