നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഹാവീര്യർ' ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. കൊവിഡ് മഹാമാരിക്കിടെ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാനായത് എന്നാണ് നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ചത്. കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരെ കൂടാതെ മറ്റു പ്രമുഖ താരങ്ങളും മഹാവീര്യറിൽ അണിനിരക്കുന്നു. എം.മുകുന്ദന്റേതാണ് കഥ. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചന്ദ്രമോഹൻ സെൽവരാജ് ഛായാഗ്രഹണവും ഇഷാൻ ചാബ്ര സംഗീതവും ഒരുക്കുന്നു. കലാസംവിധാനം: അനീസ് നാടോടി, മേക്കപ്പ്: ലിബിൻ മോഹനൻ. ചന്ദ്രകാന്തും മെൽവിനും വസ്ത്രാലങ്കാരം ചേർന്ന് നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |