SignIn
Kerala Kaumudi Online
Wednesday, 22 September 2021 3.15 AM IST

അനോണിമസ്: 4

nn

വ​രു​ന്ന​ ​വാ​രാ​ന്ത്യ​ത്തി​ൽ​ ​ത​ന്നെ​ ​നാ​ട്ടി​ൽ​ ​പോ​കാ​ൻ​ ​സി​ദ്ദു​ ​തീ​രു​മാ​നി​ച്ചു.​ ​ലോം​ഗ് ​വീ​ക്കെ​ന്റാ​ണ്.​ ​പ​തി​വി​ലും​ ​കു​റ​ച്ച​ധി​കം​ ​സ​മ​യം​ ​കി​ട്ടും.​ ​ത​നി​ക്ക് ​എ​ന്തൊ​ക്കെ​ ​ചെ​യ്യാ​നാ​വും​?​ ​എ​ങ്ങ​നെ​ ​ഒ​റ്റ​യ്‌​ക്ക് ​സ​ത്യം​ ​അ​ന്വേ​ഷി​ച്ച് ​ക​ണ്ടെ​ത്താ​നാ​കും?

നാ​ട്ടി​ലേ​ക്കു​ള്ള​ ​യാ​ത്ര​യി​ലു​ട​നീ​ളം​ ​സി​ദ്ദു​ ​താ​ൻ​ ​എ​വി​ടെ​ ​നി​ന്നും​ ​ത​ന്റെ​ ​സ​ത്യാ​ന്വേ​ഷ​ണം​ ​തു​ട​ങ്ങും​ ​എ​ന്ന് ​ചി​ന്തി​ച്ചു​ ​കൊ​ണ്ടേ​യി​രു​ന്നു.​ ​സു​ധി​ക്ക് ​മി​ക്ക​ ​സു​ഹൃ​ത്തു​ക്ക​ളേ​യും​ ​കി​ട്ടി​യ​ത് ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ത്തി​നി​ട​യി​ലാ​ണ്.​ ​ഓ​ഫീ​സി​ലും​ ​ചി​ല​രു​ണ്ടെ​ങ്കി​ലും​ ​അ​വ​രു​മാ​യി​ ​അ​ത്ര​യ്‌​ക്കും​ ​മാ​ന​സി​ക​മാ​യൊ​രു​ ​അ​ടു​പ്പം​ ​സു​ധി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി​ ​തോ​ന്നി​യി​ട്ടേ​യി​ല്ല.​ ​ഫ്രാ​ൻ​സി​യും​ ​വെ​ങ്കി​യും​ ​കി​ഷോ​റും​ ​ആ​യി​ട്ടു​ള്ള​ ​സൗ​ഹൃ​ദ​ബ​ന്ധ​ത്തി​നു​ ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​പ​ഴ​ക്ക​മു​ണ്ട്.​ ​അ​വ​രെ​യൊ​ന്നും​ ​സം​ശ​യി​ക്കാ​ൻ​ ​ഒ​രു​ ​കാ​ര​ണ​വും​ ​കാ​ണു​ന്നി​ല്ല.​ ​ഇ​നി​ ​ചി​ല​പ്പോ​ൾ​ ​അ​ടു​ത്ത​കാ​ല​ത്ത് ​അ​വ​രു​മാ​യി​ ​എ​ന്തെ​ങ്കി​ലും​ ​വാ​ക്കു​ത​ർ​ക്ക​മോ...​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മോ​?...​അ​ധി​ക​നാ​ൾ​ ​ആ​രു​മാ​യും​ ​പി​ണ​ങ്ങി​ ​ഇ​രി​ക്കാ​ൻ​ ​ക​ഴി​വു​ള്ള​ ​ആ​ള​ല്ല​ ​സു​ധി.​ ​പെ​ൺ​സു​ഹൃ​ത്തു​ക്ക​ളും​ ​ധാ​രാ​ളം.​ ​അ​വ​രു​മാ​യൊ​ക്കെ​ ​ന​ല്ല​ ​ഫ്ര​ൺ​ഷി​പ്പി​ൽ​ ​ത​ന്നെ...​ഇ​തു​വ​രേ​യ്‌​ക്കും​ ​ആ​രേ​ക്കു​റി​ച്ചും​ ​ഒ​ന്നും...​ഒ​രു​ ​വാ​ക്ക് ​പോ​ലും​ ​മോ​ശ​മാ​യി​ ​പ​റ​ഞ്ഞ​താ​യി​ ​ഓ​ർ​ത്തെ​ടു​ക്കാ​നാ​വു​ന്നി​ല്ല.
സു​ധി​ക്ക് ​ഡ​യ​റി​ ​എ​ഴു​തു​ന്ന​ ​വ​ല്ല​ ​സ്വ​ഭാ​വ​വും​ ​ഉ​ണ്ടാ​യി​രു​ന്നോ?
കു​ട്ടി​ക്കാ​ല​ത്ത് ​അ​ങ്ങ​നെ​ ​എ​ഴു​തു​ന്ന​തൊ​ന്നും​ ​ക​ണ്ടി​ട്ടി​ല്ല.​ ​ഇ​നി​ ​ടീ​നേ​ജ് ​പ്രാ​യ​ത്തി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​ര​ഹ​സ്യ​മാ​യി​ ​എ​ഴു​തി​ ​സൂ​ക്ഷി​ച്ചി​രു​ന്നോ​ ​എ​ന്ന​റി​യി​ല്ല.​ ​താ​ന​റി​യു​ന്ന​ ​സു​ധി​ ​വ​ള​രെ​ ​സ​ന്തോ​ഷ​വാ​നാ​ണ്.​ ​മാ​ത്ര​വു​മ​ല്ല,​ ​മ​റ്റു​ള്ള​വ​ർ​ ​എ​പ്പോ​ഴും​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​ഇ​രി​ക്കു​ന്ന​ത് ​കാ​ണാ​ൻ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​വ​നു​മാ​ണ്.​ ​ഇ​നി​ ​ഏ​തെ​ങ്കി​ലും​ ​പ്രേ​മ​ക്കു​രു​ക്കു​ക​ളി​ൽ​ ​പെ​ട്ട് ​മ​ന​സു​ട​ഞ്ഞ്...​അ​തൊ​രു​ ​ആ​ക്‌​സി​ഡ​ന്റ് ​അ​ല്ല​ ​എ​ന്ന​ല്ലേ​ ​അ​ജ്ഞാ​ത​ന്റെ​ ​ആ​രോ​പ​ണം​?...​ ​ആ​ത്മ​ഹ​ത്യ​ ​ആ​യി​ക്കൂ​ടെ​ന്നു​ണ്ടോ​?​ ​പ​ക്ഷേ​ ​അ​തി​നും​ ​മാ​ത്രം​ ​മ​നോ​വി​ഷ​മം​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ത​ന്നോ​ട് ​ഒ​രു​ ​വ​ട്ട​മെ​ങ്കി​ലും​ ​അ​തേ​ക്കു​റി​ച്ച് ​പ​റ​യു​മാ​യി​രു​ന്നി​ല്ലേ​?​ ​സു​ധി​ ​പ​റ​ഞ്ഞ​ ​സ്‌​പെ​ഷ്യ​ൽ​ ​ന്യൂ​സ് ​എ​ന്ന​ത് ​ഇ​നി​ ​ചി​ല​പ്പോ​ൾ​ ​അ​വ​ന്റെ​ ​പ്ര​ണ​യ​ബ​ന്ധ​ത്തേ​ക്കു​റി​ച്ചാ​യി​രി​ക്കു​മോ​?​ ​ഇ​നി​ ​അ​ങ്ങ​നെ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ത​ന്നെ​ ​സു​ധി​യു​ടെ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കെ​ങ്കി​ലും​ ​അ​തേ​ക്കു​റി​ച്ച് ​എ​ന്തെ​ങ്കി​ലും​ ​ഒ​രു​ ​വി​വ​രം​ ​അ​റി​യാ​തി​രി​ക്കു​മോ​?​ ​കു​റ​ഞ്ഞ​പ​ക്ഷം​ ​ഒ​രാ​ളോ​ടെ​ങ്കി​ലും​ ​പ​റ​യാ​തി​രി​ക്കു​മോ​?​ ​സി​ദ്ദു​ ​ത​ന്റെ​ ​കാ​ര്യം​ ​ആ​ലോ​ചി​ച്ചു.​ ​ഷ​ർ​മി​യെ​ ​കു​റി​ച്ച് ​താ​ൻ​ ​എ​ത്ര​ ​പേ​രോ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ട്?​ ​ഒ​രാ​ളോ​ടു​ ​മാ​ത്രം​ ​സു​ധി​യോ​ട്!​ ​അ​തു​ ​പോ​ലെ​ ​ഒ​രാ​ളോ​ട് ​മാ​ത്രം​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ ​ഒ​രു​ ​ബ​ന്ധ​മാ​വു​മോ​ ​സു​ധി​യു​ടേ​തും?
ഗേ​റ്റ് ​തു​റ​ന്ന് ​ വീ​ട്ടി​ലേ​ക്ക് ​ന​ട​ക്കു​മ്പോ​ൾ​ ​ശ്ര​ദ്ധി​ച്ചു,​ ​വീ​ടി​ന്റെ​ ​മു​ൻ​വാ​തി​ൽ​ ​പൂ​ട്ടി​യി​രി​ക്കു​ന്നു.​ ​അ​ച്‌​ഛ​ൻ​ ​പു​റ​ത്തെ​വി​ടെ​യോ​ ​പോ​യി​ട്ടു​ണ്ടാ​വും.​ ​സി​ദ്ദു​ ​കു​റ​ച്ചു​ ​നേ​രം​ ​വീ​ടി​നു​ ​ചു​റ്റും​ ​ന​ട​ന്നു.​ ​വ​ശ​ത്താ​യി​ ​ഒ​രു​ ​ചെ​റി​യ​ ​പൂ​ന്തോ​ട്ട​മു​ണ്ട്.​ ​ചെ​ടി​ക​ൾ​ ​പൂ​വി​ട്ടു​ ​തു​ട​ങ്ങി​യി​രി​ക്കു​ന്നു.​ ​വീ​ടി​നും​ ​പ​രി​സ​ര​ത്തി​നും​ ​ഒ​രു​ ​പു​തു​ജീ​വ​ൻ​ ​വ​ന്ന​തു​ ​പോ​ലു​ണ്ട്.
തി​രി​കെ​ ​മു​ൻ​ഭാ​ഗ​ത്ത് ​വ​ന്ന​പ്പോ​ഴേ​ക്കും​ ​അ​ച്‌​ഛ​ൻ​ ​തി​രി​ച്ചു​ ​വ​ന്നി​രു​ന്നു.​ ​വീ​ടി​ന്റെ​ ​ഇ​ല​ക്ട്രി​സി​റ്റി​ ​ബി​ല്ല് ​അ​ട​ക്കാ​ൻ​ ​പോ​യ​താ​യി​രു​ന്നു.​ ​മു​മ്പ് ​എ​ല്ലാം​ ​സു​ധി​ ​ത​ന്നെ​ ​ആ​യി​രു​ന്നു​ ​ചെ​യ്‌​തി​രു​ന്ന​ത്.
'​'​അ​ച്‌​ഛ​ൻ​ ​എ​ന്നോ​ടു​ ​പ​റ​ഞ്ഞാ​ൽ​ ​പോ​രാ​യി​രു​ന്നോ​?...​ ​ഞാ​ൻ​ ​ഈ​ ​ആ​ഴ്‌​ച​ ​വ​രു​മെ​ന്ന് ​പ​റ​ഞ്ഞി​രു​ന്ന​ത​ല്ലേ​?​""
'​'​എ​ന്തി​നാ...​വെ​റു​തെ​ ​എ​ത്ര​ ​നേ​ര​മാ​ ​ഇ​ങ്ങ​നെ​ ​വീ​ട്ടി​ൽ​ ​ത​ന്നെ​ ​ഇ​രി​ക്കു​ന്ന​ത്?​""
അ​തും​ ​ശ​രി​യാ​ണ്.
സി​ദ്ദു​ ​അ​ച്‌​ഛ​നോ​ടൊ​പ്പം​ ​വീ​ട്ടി​ന​ക​ത്തേ​ക്ക് ​ന​ട​ന്നു.​ ​സു​ധി​യു​ടെ​ ​മു​റി.​ ​സി​ദ്ദു​ ​കി​ട​ക്ക​യി​ൽ​ ​ഇ​രു​ന്ന് ​ചു​റ്റി​ലും​ ​നോ​ക്കി.​ ​മു​റി​യും​ ​വ​സ്‌​തു​ക്ക​ളു​മൊ​ക്കെ​ ​വൃ​ത്തി​യാ​യി​ ​ത​ന്നെ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു​ ​ഇ​പ്പോ​ഴും.​ ​സി​ദ്ദു​ ​എ​ഴു​ന്നേ​റ്റ് ​മു​റി​യി​ൽ​ ​പ​ല​വ​ട്ടം​ ​അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും​ ​ന​ട​ന്നു.​ ​ജ​നാ​ല​ ​തു​റ​ന്നി​ട്ടു.​ ​കു​റ​ച്ച് ​കാ​റ്റ് ​അ​ക​ത്തേ​ക്ക് ​ക​യ​റി​ ​ഇ​റ​ങ്ങ​ട്ടെ.​ ​മേ​ശ​യു​ടെ​ ​വ​ലി​പ്പ് ​തു​റ​ന്നു​ ​നോ​ക്കി.​ ​ചി​ല​ ​ക​ട​ലാ​സു​ക​ൾ,​ ​ചി​ല​ ​കു​റി​പ്പു​ക​ൾ.​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​ചി​ല​ത് ​അ​വി​ടെ​ ​ക​ണ്ടു.​ ​ക​വി​ത​ക​ൾ!
സു​ധി​ ​എ​പ്പോ​ഴാ​ണ് ​ക​വി​ത​ക​ൾ​ ​എ​ഴു​താ​ൻ​ ​തു​ട​ങ്ങി​യ​ത്?​ ​വാ​യ​ന​യോ​ടു​ ​താ​ത്പ​ര്യം​ ​ഉ​ണ്ടാ​യി​രു​ന്നു​ ​എ​ന്ന​ത​റി​യാ​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​എ​ഴു​ത്ത്?
ക​വി​ത​ക​ൾ​ ​ഒ​രി​ക്ക​ലും​ ​ത​നി​ക്ക് ​ആ​സ്വ​ദി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​അ​തി​നു​ള്ള​ ​ഞ​ര​മ്പ് ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല​ ​എ​ന്ന് ​പ​ല​പ്പോ​ഴും​ ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​സി​നി​മാ​ഗാ​നം​ ​വ​രെ​ ​പോ​കാം.​ ​അ​തി​ന​പ്പു​റം​ ​വ​യ്യ...​ ​സി​ദ്ദു​ ​മേ​ശ​വ​ലി​പ്പി​നു​ള്ളി​ലെ​ ​ക​ട​ലാ​സു​ക​ളെ​ല്ലാം​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.
കു​റ​ച്ച് ​നേ​രം​ ​ക​ഴി​ഞ്ഞ് ​എ​ല്ലാം​ ​പ​ഴ​യ​തു​ ​പോ​ലെ​ ​അ​ടു​ക്കി​ ​അ​ക​ത്തേ​ക്ക് ​ത​ന്നെ​ ​വ​ച്ചു.​ ​പ്ര​ത്യേ​ക​ത​ ​തോ​ന്നു​ന്ന​ ​ഒ​ന്നും​ ​ത​ന്നെ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​ഒ​രു​ ​ഫോ​ട്ടോ...​അ​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​ക​ത്ത്...​ഒ​രു​ ​ഗ്രീ​റ്റിം​ഗ് ​കാ​ർ​ഡ്...​അ​ങ്ങ​നെ​ ​എ​ന്തെ​ങ്കി​ലും​ ​പ്ര​തീ​ക്ഷി​ച്ചു.​ ​പ​ര​തു​മ്പോ​ൾ​ ​ഒ​രു​ ​ചെ​റി​യ​ ​സൂ​ച​ന​ ​ത​രു​ന്ന​ ​എ​ന്തെ​ങ്കി​ലും​ ​ഒ​ന്ന് ​കി​ട്ടു​മെ​ന്ന​ ​വി​ദൂ​ര​പ്ര​തീ​ക്ഷ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​നി​രാ​ശ​ ​നി​റ​ച്ച​ ​വ​രി​ക​ളോ​ടെ​ ​ഒ​രു​ ​സൂ​യി​സൈ​ഡ് ​നോ​ട്ട്...​സാ​ധാ​ര​ണ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യാ​ൻ​ ​പോ​കു​ന്ന​വ​ർ​ ​എ​ന്തെ​ങ്കി​ലും​ ​എ​വി​ടെ​യെ​ങ്കി​ലും​ ​എ​ഴു​തി​ ​വ​യ്‌​ക്കു​മെ​ന്ന​ല്ലേ​?​ ​കു​റ​ഞ്ഞ​ ​പ​ക്ഷം​ ​ആ​രോ​ടെ​ങ്കി​ലും​ ​അ​തേ​ക്കു​റി​ച്ച് ​ഒ​രു​ ​വാ​ക്കെ​ങ്കി​ലും​ ​പ​റ​ഞ്ഞി​രി​ക്കു​മെ​ന്ന​ല്ലേ​?​ ​സു​ധി​യു​ടെ​ ​മ​ര​ണം​ ​ആ​ത്മ​ഹ​ത്യ​ ​ആ​വാ​നു​ള്ള​ ​സാ​ധ്യ​ത​യേ​ ​ഇ​ല്ല.​ ​ജീ​വി​ത​ത്തെ​ ​കു​റി​ച്ച് ​ന​ല്ല​ത് ​മാ​ത്ര​മേ​ ​അ​വ​നു​ ​പ​റ​യാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​പ​ണ്ടെ​വി​ടെ​യോ​ ​വാ​യി​ച്ച​തു​ ​പോ​ലെ,​ ​ഓ​രോ​ന്നാ​യി​ ​ഒ​ഴി​വാ​ക്കി​ ​ക​ഴി​യു​മ്പോ​ൾ​ ​അ​വ​ശേ​ഷി​ക്കു​ന്ന​താ​വും​ ​സ​ത്യം.​ ​അ​ത് ​ത​ന്നെ​യാ​ണ് ​ത​നി​ക്കും​ ​ചെ​യ്യാ​നു​ള്ള​ത്.​ ​മ​ന​സി​ൽ​ ​എ​ഴു​തി​വ​ച്ചി​രു​ന്ന​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്നും​ ​ആ​ത്മ​ഹ​ത്യ​ ​എ​ന്ന​ ​വാ​ക്ക് ​വെ​ട്ടി​ക്ക​ള​യ​ണം.​ ​സി​ദ്ദൂ​ന് ​അ​ച്‌​ഛ​നോ​ട് ​സു​ധി​യു​ടെ​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​കു​റി​ച്ച് ​ചോ​ദി​ക്ക​ണ​മെ​ന്നു​ ​തോ​ന്നി.​ ​അ​വ​രി​രു​വ​രും​ ​ഉ​ച്ച​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ ​ശേ​ഷം​ ​ഇ​രി​ക്കു​മ്പോ​ൾ​ ​സി​ദ്ദു​ ​ചോ​ദി​ച്ചു.
'​'​അ​ച്‌​ഛാ...​സു​ധീ​ടെ​ ​ഫ്ര​ണ്ട്സ് ​ഇ​വി​ടെ​ ​ഇ​ട​യ്‌​ക്കി​ടെ​ ​വ​രാ​റു​ണ്ടോ​?​""
'​'​അ​ങ്ങ​നെ...​ഇ​ട​യ്‌​ക്ക്...​എ​ന്നൊ​ന്നും​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല...​ചി​ല​രൊ​ക്കെ​ ​വ​ന്നി​ട്ടു​ണ്ട്...​""
'​'​വ​ന്നു​ ​ത​ങ്ങി​യി​ട്ടു​ണ്ടോ​?​""
'​'​ഏ​യ്...​അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല...​അ​വ​ന് ​അ​ങ്ങ​നെ​ ​ദൂ​രെ​യു​ള്ള​ ​ഫ്ര​ണ്ട്‌​സൊ​ന്നു​മി​ല്ല...​""
'​'​സു​ധി...​ട്രി​പ്പി​ന് ​പോ​കു​ന്ന​തി​നു​ ​മു​മ്പ്...​ ​ആ​ ​ദി​വ​സ​മോ​ ​മ​റ്റോ​ ​ആ​രെ​ങ്കി​ലും​ ​ഇ​വി​ടെ​ ​വ​ന്നി​രു​ന്നോ​?​""
അ​ച്‌​ഛ​ൻ​ ​എ​ന്തോ​ ​ഓ​ർ​ത്ത​ത് ​പോ​ലെ​ ​ഇ​രു​ന്നു.
'​'​വ​ന്നി​രു​ന്നു...​ഒ​രാ​ള് ​വ​ന്നി​രു​ന്നു...​""
'​'​മു​മ്പ് ​വ​ന്നി​ട്ടു​ള്ള​ ​ആ​രെ​ങ്കി​ലും​ ​ആ​യി​രു​ന്നോ​ ​അ​ത്?​""
'​'​അ​ല്ല...​ഞാ​ൻ​ ​അ​യാ​ളെ​ ​ആ​ദ്യ​മാ​യി​ട്ടാ​ ​കാ​ണു​ന്നെ...​ഫ്ര​ണ്ടെ​ന്നാ​ ​പ​റ​ഞ്ഞ​ത്...​ഞാ​ൻ​ ​പേ​ര് ​ചോ​ദി​ക്കാ​നും​ ​വി​ട്ടു​ ​പോ​യി..."
'​'​അ​യാ​ളെ​ന്തി​നാ​ ​വ​ന്ന​തെ​ന്നു​ ​പ​റ​ഞ്ഞോ​?​""
'​'​ഇ​ല്ല...​സു​ധി​യു​ണ്ടോ​ ​എ​ന്നു​ ​ചോ​ദി​ച്ചു...​അ​വ​ൻ​ ​പു​റ​ത്ത് ​പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു...​ഇ​ല്ലാ​ന്ന് ​പ​റ​ഞ്ഞു...​അ​യാ​ള് ​പോ​യി...​""
'​'​അ​യാ​ളു​ടെ​ ​കൂ​ടെ​ ​വേ​റെ​ ​ആ​രെ​ങ്കി​ലു​മു​ണ്ടാ​യി​രു​ന്നോ...​അ​ച്‌​ഛ​ൻ​ ​ക​ണ്ടി​രു​ന്നോ​?​""
'​'​ഇ​ല്ല...​വേ​റെ​ ​ആ​രും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല...​ഞാ​ൻ​ ​ക​ണ്ടി​ല്ല...​""
'​'​പി​ന്നീ​ട്...​എ​പ്പോ​ഴെ​ങ്കി​ലും​ ​അ​യാ​ള് ​വ​ന്നി​രു​ന്നോ​?​""
'​'​ഇ​ല്ലാ...​എ​ന്താ​ ​സി​ദ്ദൂ...​എ​ന്താ​ ​കാ​ര്യം​?​""
'​'​ഏ​യ്...​ഒ​ന്നു​മി​ല്ല​ ​അ​ച്‌​ഛാ...​""
സി​ദ്ദു​ ​എ​ഴു​ന്നേ​റ്റ് ​അ​ക​ത്തേ​ക്ക് ​പോ​യി.​ ​ന​ട​ക്കു​മ്പോ​ൾ​ ​അ​വ​ൻ​ ​ആ​ലോ​ചി​ച്ച​ത് ​ആ​ ​അ​ജ്ഞാ​ത​നാ​യ​ ​സ​ന്ദ​ർ​ശ​ക​നെ​ ​കു​റി​ച്ചു​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​ഒ​രു​ ​ത​വ​ണ​ ​മാ​ത്രം​ ​വ​ന്ന​ ​ഒ​രാ​ൾ.​ ​എ​ന്തി​നാ​യി​രി​ക്കും​ ​അ​യാ​ൾ​ ​വ​ന്ന​ത്?​ ​ഇ​നി​ ​ഒ​രു​ ​പ​ക്ഷേ​ ​അ​യാ​ൾ​ ​ആ​യി​രി​ക്കു​മോ​ ​ത​നി​ക്ക് ​ഇ​മെ​യി​ൽ​ ​അ​യ​ച്ച​ത്?...
അ​യാ​ളെ​ ​കാ​ണാ​ൻ​ ​എ​ങ്ങ​നെ​ ​ഇ​രി​ക്കും?
താ​ടി​യും​ ​മീ​ശ​യും​ ​ഉ​ണ്ടാ​യി​രു​ന്നോ?
ധ​രി​ച്ചി​രു​ന്ന​ത് ​പാ​ന്റ് ​ആ​യി​രു​ന്നോ​ ​മു​ണ്ടാ​യി​രു​ന്നോ?
ന​ല്ല​ ​ഉ​യ​ര​മു​ള്ള​ ​ആ​ളാ​ണോ?
നി​റം?
എ​ല്ലാം​ ​അ​റി​യ​ണ​മെ​ന്നു​ണ്ട് ​പ​ക്ഷേ​ ​അ​ച്‌​ഛ​നോ​ട് ​ചോ​ദി​ക്കാ​ൻ​ ​വ​യ്യ.​ ​വെ​റു​തെ​ ​ത​ന്റെ​ ​സം​ശ​യ​ങ്ങ​ൾ​ ​പ​ങ്കു​വെ​ച്ച് ​അ​ച്‌​ഛ​ന് ​ആ​ധി​യു​ണ്ടാ​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​സി​ദ്ദു​ ​ഉ​റ​ങ്ങാ​നെ​ന്ന​ ​മ​ട്ടി​ൽ​ ​അ​ക​ത്തേ​ക്ക് ​പോ​യി.​അ​ജ്ഞാ​ത​നെ​ ​കു​റി​ച്ച് ​ആ​ലോ​ചി​ക്കും​ ​തോ​റും​ ​അ​തൊ​രു​ ​സ്വൈ​ര്യ​ക്കേ​ടാ​യി​ ​ഉ​ള്ളി​ൽ​ ​വ​ള​രു​ക​യാ​ണെ​ന്നു​ ​സി​ദ്ദൂ​ന് ​തോ​ന്നി.​ ​അ​ത് ​വ​ള​ർ​ന്ന് ​ഉ​യ​ർ​ന്ന് ​ചെ​ടി​യാ​യി​ ​മ​ര​മാ​യി​ ​ത​ന്നെ​ ​മൂ​ടു​മെ​ന്ന​ ​ഭ​യ​മാ​യി.​ ​എ​ല്ലാം​ ​സം​ശ​യ​മാ​ണി​പ്പോ​ൾ.​ ​സം​ശ​യ​ങ്ങ​ൾ​ ​സ​ത്യാ​ന്വേ​ഷ​ണ​ത്തി​ൽ​ ​സ​ഹ​ജം​ ​എ​ന്നു​ ​ക​രു​തു​ക​യേ​ ​നി​വൃ​ത്തി​യു​ള്ളൂ.​ ​അ​തേ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​ആ​ലോ​ചി​ച്ചു​ ​ആ​ധി​ ​വ​ള​ർ​ത്തു​ന്ന​ത് ​അ​ന്വേ​ഷ​ണ​ത്തെ​ ​ത​ന്നെ​ ​ബാ​ധി​ക്കും.​ ​വ​ഴി​ക​ളാ​ണ് ​പ്ര​ധാ​നം.​ ​അ​ജ്ഞാ​ത​നെ​ ​അ​ന്വേ​ഷി​ച്ചു​ ​പോ​ക​ണ​മോ​ ​വേ​ണ്ട​യോ​?​ ​പ​ക്ഷേ​ ​എ​വി​ടെ​ ​തു​ട​ങ്ങ​ണ​മെ​ന്ന​റി​യി​ല്ല.​ ​ചി​ല​പ്പോ​ൾ​ ​അ​യാ​ൾ​ ​എ​ന്തെ​ങ്കി​ലും​ ​ഓ​ഫീ​സ് ​കാ​ര്യ​ത്തി​നോ​ ​മ​റ്റോ​ ​വ​ന്ന​താ​കു​മോ​?​ ​ത​ന്റെ​ ​അ​ന്വേ​ഷ​ണം​ ​വ​ഴി​ ​തെ​റ്റി​ ​പോ​കു​ന്നു​വോ​?​ ​ഷ​ർ​മി​ ​ഇ​പ്പോ​ൾ​ ​കൂ​ടെ​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ...
മു​മ്പ് ​തീ​രു​മാ​നി​ച്ച​ ​പ്ര​കാ​രം​ ​വേ​ണം​ ​ഇ​നി​യു​ള്ള​ ​നീ​ക്ക​ങ്ങ​ൾ.​ ​സ​മ​യം​ ​ഒ​രു​ ​പ്ര​ശ്‌​ന​മാ​ണ്.​ ​ വാ​രാ​ന്ത്യ​ങ്ങ​ളി​ലോ​ ​അ​വ​ധി​ക്കോ​ ​മ​റ്റോ​ ​വ​രു​മ്പോ​ൾ​ ​മാ​ത്ര​മേ​ ​അ​ന്വേ​ഷ​ണ​ത്തി​നാ​യി​ ​സ​മ​യം​ ​നീ​ക്കി​ ​വ​യ്‌​ക്കാ​ൻ​ ​ക​ഴി​യൂ.​ ​ആ​ദ്യം​ ​വേ​ണ്ട​ത് ​സു​ധി​ ​അ​വ​സാ​ന​മാ​യി​ ​സ​ന്ദ​ർ​ശി​ച്ച​ ​സ്ഥ​ല​ത്ത് ​പോ​വു​ക​ ​എ​ന്ന​താ​ണ്.​ ​അ​വി​ടെ,​ ​അ​വ​ൻ​ ​അ​വ​സാ​ന​മാ​യി​ ​ചെ​ന്നു​ ​നി​ന്നി​ടം​ ​നേ​രി​ട്ട് ​കാ​ണ​ണം.​ ​മ​ന​സി​ൽ​ ​കാ​ണു​ന്ന​ ​പോ​ലെ​ ​ആ​വി​ല്ല​ ​ചി​ല​പ്പോ​ൾ​ ​അ​വി​ടെ​ ​ചെ​ന്ന് ​എ​ല്ലാം​ ​നേ​രി​ട്ട് ​കാ​ണു​മ്പോ​ൾ.​ ​ആ​രേ​യാ​ണ് ​അ​ങ്ങോ​ട്ട് ​പോ​കാ​ൻ​ ​വി​ളി​ക്കു​ക​?​ ​ത​നി​ക്ക് ​ആ​ ​സ്ഥ​ല​ത്തെ​ക്കു​റി​ച്ച് ​കേ​ട്ട​റി​വേ​ ​ഉ​ള്ളൂ.​ ​കൃ​ത്യ​മാ​യി​ ​എ​വി​ടെ​യാ​ണ് ​അ​വ​ൻ​ ​നി​ന്ന​ത് ​എ​ന്ന​റി​യു​ന്ന​ത് ​അ​വ​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ​മാ​ത്ര​മാ​ണ്.​ ​അ​വി​ടെ​ ​ന​ട​ന്ന​ ​കാ​ര്യ​ങ്ങ​ളെ​ ​കു​റി​ച്ച് ​അ​വ​ർ​ ​പ​റ​ഞ്ഞ​ ​അ​റി​വേ​ ​പോ​ലീ​സു​കാ​ർ​ക്കും​ ​നാ​ട്ടു​കാ​ർ​ക്കും​ ​ഉ​ള്ളൂ.​ ​ആ​രേ​യാ​ണ് ​വി​ളി​ക്കു​ക​?​ ​സി​ദ്ദു​ ​ആ​ശു​പ​ത്രി​യി​ൽ​ ​വെ​ച്ച് ​പ​രി​ച​യ​പ്പെ​ട്ട,​ ​സു​ധി​യു​ടെ​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​പേ​രു​ക​ൾ​ ​മ​ന​സി​ൽ​ ​വ​രി​വ​രി​യാ​യി​ ​എ​ഴു​തി​ ​നോ​ക്കി.
ഫ്രാ​ൻ​സി​സ്,​ ​കി​ഷോ​ർ,​വെ​ങ്കി​ടേ​ഷ്,​ ​സി​ത്താ​ര,​ ​ഫി​റോ​സ്,​ ​ജി​ൻ​സി ഇ​വ​രി​ൽ​ ​ത​നി​ക്ക് ​അ​റി​യാ​വു​ന്ന​ത് ​ഫ്രാ​ൻ​സി​യേ​യും​ ​വെ​ങ്കി​യേ​യും​ ​കി​ഷോ​റി​നേ​യു​മാ​ണ്...​സു​ധി​യു​ടെ​ ​കൂ​ടെ​ ​അ​വ​സാ​ന​നി​മി​ഷം​ ​ഉ​ണ്ടാ​യി​രു​ന്ന​ത് ​ഫ്രാ​ൻ​സി​യും​ ​കി​ഷോ​റു​മാ​യി​രു​ന്നി​ല്ലേ​?​ ​അ​വ​രി​ൽ​ ​ആ​രേ​യെ​ങ്കി​ലും​ ​വേ​ണം​ ​ആ​ദ്യം​ ​കോ​ണ്ടാ​ക്‌​ട് ​ചെ​യ്യേ​ണ്ട​ത്.​ ​ഫ്രാ​ൻ​സി​യി​ൽ​ ​നി​ന്നും​ ​തു​ട​ങ്ങാം.​ ​എ​ങ്ങ​നെ​ ​കോ​ണ്ടാ​ക്‌​ട് ​ചെ​യ്യാം​?​ ​സി​ദ്ദു​ ​നേ​രെ​ ​സു​ധി​യു​ടെ​ ​മു​റി​യി​ൽ​ ​പോ​യി.​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​എ​ഴു​തി​ ​വെ​ച്ചി​ട്ടു​ണ്ടാ​വും.​ ​മേ​ശ​പ്പു​റ​ത്ത് ​ത​ന്നെ​ ​ഫോ​ൺ​ ​ബു​ക്ക് ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​തി​ൽ​ ​വേ​റേ​യും​ ​ഒ​രു​പാ​ട് ​പേ​രു​ക​ൾ​ ​ക​ണ്ടു.​ ​സു​ധി​ ​എ​പ്പോ​ഴൊ​ക്കെ​യോ​ ​പ​റ​ഞ്ഞ​ ​ചി​ല​ ​പേ​രു​ക​ൾ.​ ​പ​ല​തും​ ​എ​വി​ടെ​യോ​ ​കേ​ട്ടു​ ​മ​റ​ന്ന​ ​പോ​ലെ​ ​തോ​ന്നു​ന്നു.​ ​ഒ​രു​ ​ക​ട​ലാ​സെ​ടു​ത്ത് ​ഫ്രാ​ൻ​സി​സ്‌​ന്റേ​യും,​ ​വെ​ങ്കി​ടേ​ഷി​ന്റേ​യും,​ ​കി​ഷോ​റി​ന്റേ​യും​ ​ന​മ്പ​റു​ക​ൾ​ ​സി​ദ്ദു​ ​എ​ഴു​തി​യെ​ടു​ത്തു.​ ​എ​ഴു​തി​യ​ത് ​ന​ഷ്‌​ട​പ്പെ​ടു​മോ​?​ ​സി​ദ്ദു​ ​ത​ന്റെ​ ​സെ​ൽ​ ​ഫോ​ണെ​ടു​ത്ത് ​ക​ട​ലാ​സി​ന്റെ​ ​ഫോ​ട്ടോ​ ​എ​ടു​ത്തു.
സി​ദ്ദു​ ​ഫ്രാ​ൻ​സി​സ്‌​നെ​ ​ആ​ണ് ​ആ​ദ്യം​ ​വി​ളി​ച്ച​ത്.​ ​ഫ്രാ​ൻ​സി​സ്‌​ന്റെ​ ​അ​ച്‌​ഛ​ൻ​ ​പ​റ​ഞ്ഞ് ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞു,​ ​ഫ്രാ​ൻ​സി​ ​ബാം​ഗ്ലൂ​ർ​ ​വ​രെ​ ​പോ​യി​രി​ക്കു​ന്നു.​ ​എ​ന്തോ​ ​ഓ​ഫീ​സ് ​ആ​വ​ശ്യ​ത്തി​നാ​ണ്.​ ​അ​ടു​ത്ത​ത് ​കി​ഷോ​റി​നെ​ ​വി​ളി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​തി​ര​ക്കി​ലാ​യി​രു​ന്നു.​ ​വൈ​കു​ന്നേ​രം​ ​വീ​ട്ടി​ലേ​ക്ക് ​വ​രാ​മെ​ന്നു​ ​പ​റ​ഞ്ഞു​ ​വേ​ഗം​ ​വ​ച്ചു.​ ​കി​ഷോ​റി​നെ​ ​കു​റി​ച്ച് ​സു​ധി​ ​ധാ​രാ​ളം​ ​പ​റ​ഞ്ഞ​ത് ​ഓ​ർ​ത്തു.​ ​പ​ല​പ്പോ​ഴും​ ​പ​ല​ ​യാ​ത്ര​ക​ളി​ലും​ ​കൂ​ടെ​ ​പോ​കു​ന്ന​ ​സു​ഹൃ​ത്ത്.​ ​പ​ല​ത​വ​ണ​ ​വാ​ട്സ​പ്പി​ൽ​ ​ഫോ​ട്ടോ​ ​അ​യ​ച്ചു​ ​ത​ന്നി​ട്ടു​ണ്ട്. കി​ഷോ​ർ​ ​ത​ന്നെ​യാ​ണ് ​ത​നി​ക്ക് ​വ​ഴി​കാ​ട്ടി​യാ​കു​വാ​ൻ​ ​ഏ​റ്റ​വും​ ​അ​നു​യോ​ജ്യ​ൻ.​ ​ഒ​രു​ ​പ​ക്ഷേ​ ​കി​ഷോ​റി​നോ​ട് ​ത​ന്റെ​ ​സം​ശ​യ​ങ്ങ​ൾ​ ​പ​റ​ഞ്ഞാ​ലോ​?​ ​ത​നി​ക്ക് ​കി​ട്ടി​യ​ ​അ​നോ​ണി​മ​സാ​യ​ ​ആ​ ​ഇ​മെ​യി​ലി​നെ​ ​കു​റി​ച്ച് ​കി​ഷോ​റി​നോ​ട് ​ചോ​ദി​ച്ചാ​ലോ?
ഒ​രു​ ​നി​മി​ഷം​ ​പു​റ​പ്പെ​ടും​ ​മു​ൻ​പ് ​ഷ​ർ​മി​ ​പ​റ​ഞ്ഞ​ത് ​സി​ദ്ദു​ ​ഓ​ർ​ത്തു.
'​'​ഒ​രി​ക്ക​ലും​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​ആ​രോ​ടും​ ​ഇ​മെ​യി​ൽ​ ​വ​ന്ന​ ​കാ​ര്യം​ ​പ​റ​യ​രു​ത്...​""
(തുടരും)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL, WEEKLY, NOVEL
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
TRENDING IN NOVEL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.