ലണ്ടൻ: ബ്രിട്ടീഷ് ഫാഷൻ ബ്രാൻഡായ എയ്സോസിന്റെ(ASOS) പുതിയ കമ്മലിന്റെ പരസ്യം ശാരീരിക പരിമിതികൾ മൂലം തളർന്നിരിക്കുന്നവർക്ക് പ്രചോദനമാവുകയാണ്. കമ്മലണിഞ്ഞ ചെവിയിൽ മറ്റൊന്നു കൂടി പരസ്യത്തിലെ മോഡലായ നടാഷ ഗോരി ധരിച്ചിട്ടുണ്ട്. ഒരു ഹിയറിംഗ് എയ്ഡ്...
മോഡലുകൾ എല്ലാ അഴകളവുകളും തികഞ്ഞവരാകണം എന്ന സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടിനെ ഈ പരസ്യത്തിലൂടെ എയ്സോസ് ചോദ്യം ചെയ്യുകയാണ്. ഹിയറിംഗ് എയ്ഡ് ധരിക്കുന്നത് ഒളിപ്പിച്ച് വയ്ക്കേണ്ട കാര്യമല്ലെന്നും എയ്സോസ് പരസ്യത്തിലൂടെ വ്യക്തമാക്കുന്നു.
കൂൺ ആകൃതിയിലുള്ള ഡീറ്റെയ്ൽഡ് ഡാംഗ്ലിംഗ് ഗോൾഡന്‍ ഹൂപ്പാണ് നതാഷ ധരിച്ചിരിക്കുന്നത്. വില നാല് പൗണ്ട്, അതായത് നാനൂറ്റി ഇരുപത് രൂപയോളം.
നടാഷയ്ക്ക് ജന്മനാ കേൾവിശക്തി ഇല്ല. എങ്കിലും തന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അതവൾക്ക് തടസ്സമല്ല. ഹിയറിംഗ് എയ്ഡ് ദൃശ്യമാകുന്ന രീതിയിലുള്ള മറ്റ് പരസ്യ ചിത്രങ്ങളും നാടാഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിയ്ക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചവർക്ക് നടാഷ ഇൻസ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചു - എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാം സ്നേഹത്തിനും നന്ദി. എന്നെപ്പോലുള്ളവരുടെ പ്രതിനിധിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.' നടാഷ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |