ചിതറ: മൂകയും ബധിരയുമായ വൃദ്ധയെയും കുടുംബത്തെയും മദ്യപിച്ചെത്തിയ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. അരിപ്പൽ അമ്മയമ്പലം വിളയിൽ വീട്ടിൽ മൂകയും ബധിരയുമായ രത്നമ്മ, ഭർത്താവ് കൃഷ്ണ കുമാർ, മകൾ മല്ലിക, പ്രായപൂർത്തിയാകാത്ത മറ്റൊരു മകൾ, ബധിരനായ രത്നമ്മയുടെ സഹോദരൻ ഗോപി എന്നിവരാണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവം. മദ്യപിച്ചെത്തിയ സംഘം മല്ലികയെ അസഭ്യം പറയുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ രത്നമ്മയെയും സഹോദരൻ ഗോപിയെയും സംഘം കൈയേറ്റം ചെയ്തു. കാഴ്ചശക്തിയില്ലാത്ത പ്രായപൂർത്തിയാകാത്ത മകളെയും ഇവർ ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. ഇത് ആറാമത്തെ തവണയാണ് ഇവർ തങ്ങളെ ആക്രമിക്കുന്നതെന്നാണ് കുടുംബത്തിന്റെ പരാതി. ഇപ്പോഴത്തെ സംഭവത്തിൽ അക്രമികൾക്കെതിരെ പൊലീസിന് പരാതി നൽകി. മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും പരാതി നൽകാനിരിക്കുകയാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |