SignIn
Kerala Kaumudi Online
Tuesday, 27 July 2021 4.33 AM IST

അടങ്ങാതെ,ആളിപ്പടർന്ന് കൊവിഡ്

s

10 പഞ്ചായത്തുകളിൽ നിരോധനാജ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ശതമാനത്തിന് മുകളിൽ

തിരുവനന്തപുരം : അനുദിനം ആശങ്ക വർദ്ധിപ്പിച്ച് കൊവിഡ് വ്യാപനം തലസ്ഥാനത്ത് അതിരൂക്ഷം. തുടർച്ചയായ രണ്ടാം ദിനവും രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്നലെ 2,345 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ശതമാനത്തിന് മുകളിലാണ്. സ്ഥിതിഗതി കൂടുതൽ സങ്കീ‌‌ർണമായതോടെ നിയന്ത്രണങ്ങളും കർശനമാക്കി.രോഗവ്യാപനം അതിരൂക്ഷമായ 10 പഞ്ചായത്തുകളിൽ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് നടപടി.നിരോധനാ‌ജ്ഞ പ്രഖ്യാപിച്ച പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല.ആരാധനാലയങ്ങളിലടക്കം ഇതു ബാധകമാണ്. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും 25 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.അതേസമയം ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,950 പേർ സമ്പർക്ക രോഗികളാണ്. ഇതിൽ 13 പേർ ആരോഗ്യ പ്രവർത്തകരാണ്. 711 പേർ രോഗമുക്തി നേടി. 12,462 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

നിരോധനാജ്ഞ പ്രഖ്യാപിച്ച 10 പഞ്ചായത്തുകൾ

അരുവിക്കര

അമ്പൂരി

കാരോട്

പെരുങ്കടവിള

കാട്ടാക്കട

അണ്ടൂർക്കോണം

കൊല്ലയിൽ

ഉഴമലയ്ക്കൽ

കുന്നത്തുകാൽ

ആര്യങ്കോട്

 വരും ദിവസങ്ങളിൽ കടുപ്പിക്കും

രോഗവ്യാപനം പിടിച്ചു നിറുത്താൻ വരും ദിവസങ്ങളിൽ തലസ്ഥാനത്ത് കടുത്ത നടപടി വേണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇന്നും നാളെയും സംസ്ഥാനത്ത് ഉടനീളമുള്ള ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം തലസ്ഥാനത്ത് കർശനമാക്കണമെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം.തുടർന്നും സമാനമായ അന്തരീക്ഷം നിലനിറുത്തേണ്ടിവരും

കണ്ടെയ്ൻമെന്റ് സോണുകൾ

തിരുവനന്തപുരം കോർപ്പറേഷനിൽ ഇടവക്കോട്, പൊന്നുമംഗലം, ശംഖുംമുഖം, വെട്ടുകാട്,ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാൽക്കുളങ്ങര, കൂന്തള്ളൂർ, വാർഡുകളും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ കൃഷ്‌ണപുരം,ആലുംമൂട്, വ്‌ളാങ്ങാമുറി,കിളിമാനൂർ പഞ്ചായത്ത് ആർ.ആർ.വി. വാർഡ്,പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കാക്കണിക്കര, അടപ്പുപാറ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പുള്ളിയിൽ എന്നിവ കണ്ടെയ്ൻമെന്റ് സോണായും പള്ളിച്ചൽ പഞ്ചായത്തിലെ വെള്ളാപ്പള്ളി മൊട്ടമൂട്, പറമ്പിക്കോണം,പുന്നയ്ക്കാമുഗൾ വട്ടവിള ഭാഗങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.

 പിൻവലിച്ചത്

തിരുവനന്തപുരം കോർപ്പറേഷനിലെ പെരുന്താന്നി ഈഞ്ചയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ പ്രദേശം,നഗരൂർ ഗ്രാമപഞ്ചായത്തിലെ ദർശനവട്ടം ചെക്കലക്കോണം കോളനി,ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ പേഴുമുട് പ്രദേശം, കാഞ്ഞിരമ്മൂട് പഴയ കച്ചേരിനട റോഡ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായി കളക്ടർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.