SignIn
Kerala Kaumudi Online
Thursday, 24 June 2021 6.12 AM IST

കൊവിഡ് 19; ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കളക്ടർ മരവിപ്പിച്ചു

malappuram

മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നതു നിരോധിച്ചുള്ള ജില്ല കളക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവ് വിവാദമായിരുന്നു. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്ന് മത സംഘടനകളും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചതായി കളക്ടർ പ്രഖ്യാപിച്ചത്.

ആരാധനാലയങ്ങളിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരുന്ന സർവകക്ഷി യോഗത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്നലെ 2671 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID RESTRICTION, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.