SignIn
Kerala Kaumudi Online
Thursday, 28 March 2024 8.59 PM IST

കൊവിഡ്: ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്ക് പ്രധാനമന്ത്രി; ഒരുമിച്ച് പോരാടാൻ ആഹ്വാനം ചെയ്ത് ഇമ്രാൻഖാൻ

imran-khan

ന്യൂഡൽഹി: കൊവിഡ് വ്യാപനവും ഓക്‌സിജൻ പ്രതിസന്ധിയും അഭിമുഖീകരിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ഐക്യദാ‍ർഢ്യം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. കൊവിഡിന്റെ അപകടകരമായ തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ലോകത്താകമാനവും നമ്മുടെ അയൽ രാജ്യത്തും പകർച്ചവ്യാധിമൂലം പരിതപിക്കുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. മാനവരാശി നേരിടുന്ന ഈ ആഗോള വെല്ലുവിളിക്കെതിരെ നാം ഒരുമിച്ച് പോരാടണമെന്നും ഇമ്രാൻഖാൻ ട്വിറ്ററിൽ കുറിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാൻ ആവശ്യപ്പെട്ട് പാകിസ്താനിലെ ജനങ്ങൾ രംഗത്തെത്തിയിരുന്നു. ഓക്‌സിജൻ ക്ഷാമം ചൂണ്ടിക്കാട്ടിയ അവർ പ്രധാനമന്ത്രി ഇമ്രാൻഖാനോട് ഇന്ത്യയ്ക്ക് ഓക്‌സിജൻ എത്തിച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യയെ സഹായിക്കാൻ ഇമ്രാൻഖാനോട് ആവശ്യപ്പെട്ട് നിരവധി പാക് പൗരൻമാരാണ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ഇരുരാജ്യങ്ങളിലെയും സർക്കാർ തമ്മിലുള്ള എല്ലാ തർക്കങ്ങൾക്കുമപ്പുറം ഇന്ത്യക്ക് ഒരു പ്രശ്നം വന്നപ്പോൾ പാകിസ്താൻ ജനത കാണിച്ച കരുതൽ പലരും ചൂണ്ടിക്കാട്ടി. പാകിസ്താൻ ട്വിറ്ററിൽ ഇന്ത്യാ നീഡ് ഓക്‌സിജൻ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആയി.

അതേസമയം പാകിസ്താനിലെ മാനുഷിക സംഘടനയായായ ഈദി ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ ഈദി സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സന്നദ്ധ പ്രവർത്തകരും 50 ആംബുലൻസുകളും സഹിതം ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുമതി അഭ്യർത്ഥിച്ചാണ് കത്തയച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, IMRAN KHAN, PAKISTAN, COVID, COVID19, INDIA, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.