SignIn
Kerala Kaumudi Online
Saturday, 20 April 2024 4.59 AM IST

മുൻ ഫുട്ബാൾതാരം എ.സി. ചന്ദ്രൻനായർ നിര്യാതനായി

chandran

കാഞ്ഞങ്ങാട്: പഴയകാല ഫുട്ബാൾ താരവും, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ പിതാവുമായ എ.സി. ചന്ദ്രൻനായർ (73) നിര്യാതനായി. നീലേശ്വരം രാജാസ് ഗ്രൗണ്ടിലൂടെ ഫുട്ബാൾ ലോകത്തേക്കെത്തിയ ചന്ദ്രൻ നായർ, കണ്ണൂർ ലക്കി സ്റ്റാർ, സാൽഗോക്കർ ഗോവ, ബാങ്ക് മെൻസ് തുടങ്ങിയ പ്രമുഖ ക്ലബുകൾക്കു വേണ്ടി കളിച്ചു. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

വർഷങ്ങളായി ചെറുവത്തൂർ കാലിക്കടവിലാണ് താമസം. ഭാര്യ: കോടോത്ത് ശ്യാമള. സിന്ധുവാണ് മറ്റൊരു മകൾ. മരുമക്കൾ: ജെൽസ തൃശൂർ (കാലടി സംസ്കൃത കോളേജ് പ്രൊഫസർ), പരേതനായ പത്മനാഭൻ (റിട്ട. ആർമി). സഹോദരങ്ങൾ: എ.സി. മാധുരി അമ്മ (ഏച്ചിക്കാനം), എ.സി. പ്രേമ അമ്മ (മടിക്കൈ അമ്പലത്തുകര), പരേതരായ എ.സി. ബാലൻ നായർ, എ.സി. അപ്പുക്കുട്ടൻ നായർ, എ.സി. കുഞ്ഞിരാമൻ നായർ, എ.സി. കുഞ്ഞിക്കണ്ണൻ നായർ. സംസ്കാരം ഏച്ചിക്കാനം തറവാട്ടുവളപ്പിൽ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.