SignIn
Kerala Kaumudi Online
Thursday, 28 March 2024 8.44 PM IST

'എല്ലായിടത്തെയും  പ്രശ്നങ്ങൾ പരിഹരിക്കാമെന്ന മിഥ്യാധാരണ വേണ്ട, നമ്മുടെ ആവശ്യം കഴിഞ്ഞ് മിച്ചമുണ്ടെങ്കിൽ മറ്റുള്ളവർക്ക് നൽകും'; മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി

oxygen

തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജൻ ദൗർലഭ്യം ഇല്ലാത്ത സാഹചര്യത്തിൽ അത് സംബന്ധിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് കേരളം ഓക്സിജൻ നൽകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ സംസ്ഥാനത്തെയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന തരത്തിൽ നാം കഴിവ് നേടിയെന്ന മിഥ്യാധാരണ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ആവശ്യം കഴിച്ച് മിച്ചമുണ്ടെങ്കിൽ, അപകടം വരാൻ ഇടയില്ല എന്ന ഉറപ്പുണ്ടെങ്കിൽ, മിച്ചം വരുന്ന ഓക്സിജൻ മറ്റ് സംസ്ഥാനങ്ങൾക്ക് കൊടുക്കുന്നതിൽ കേരളത്തിന് എതിർപ്പുണ്ടാകില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിലേക്ക് ഓക്സിജൻ എത്തിക്കാൻ കേരളം ശ്രമിക്കണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി.

കേരളത്തേക്കാൾ ഓക്സിജൻ ലഭ്യമാക്കാനുള്ള ശേഷി ഡൽഹിക്കുണ്ടെന്നും അത്രത്തോളം വ്യവസായ യൂണിറ്റുകൾ അവിടെ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യം ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്താതിരുന്നത് കൊണ്ടാണ് ഡൽഹിക്ക് ഇത്തരത്തിൽ ഒരു അവസ്ഥ വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

content highlight: cm reacts to question about supplying oxygen to other states.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OXYGEN, CM PINARAYI VIJAYAN, CPM, KERALA, OXYGEN SUPPLY, NEW DELHI, OXYGEN PLANTS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.