തിരുവല്ല : മാർത്തോമ്മ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡില്ലെന്ന് പരിശോധനാഫലം. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവാണ്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന 103 വയസുകാരനായ ക്രിസോസ്റ്റത്തിന് വെള്ളിയാഴ്ച നേരിയ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് കോഴഞ്ചേരിയിലെ മൈക്രോലാബ് അധികൃതർ ആശുപത്രിയിലെത്തി നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചത്. മെത്രാപ്പൊലീത്ത ബിലീവേഴ്സ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |