വാഷിംഗ്ടൺ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ രൂക്ഷഭാഷയിൽ വിമർശിച്ചും ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ പുകഴ്ത്തിയും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൂൺ അമേരിക്കയെ കൊള്ളയടിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. കൊറിയൻ ഉപദ്വീപിൽ ആണവ നിരായുധീകരണം യാഥാർത്ഥ്യമാക്കാൻ ട്രംപ് ദയനീയമായി പരാജയപ്പെട്ടുവെന്ന മൂണിന്റെ ആരോപണത്തിനെതിരെയും ട്രംപ് പ്രതികരിച്ചു.
മൂൺ കഴിവുകെട്ട ഭരണാധികാരിയാണ്. അമേരിക്കൻ സൈന്യത്തെ ദക്ഷിണ കൊറിയയിൽ നിലനിറുത്തി അമേരിക്കയ്ക്ക് വൻ സാമ്പത്തിക ഭാരം നൽകാനുള്ള കഴിവ് ഒഴിച്ചു നിറുത്തിയാൽ അയാൾ പൂർണ പരാജയമാണ്. എന്നാൽ കിമ്മിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഒരിക്കൽ പോലും മൂണിനെ കിം ബഹുമാനിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപ് മൂന്ന് തവണ കിമ്മുമായി ചർച്ച നടത്തിയെങ്കിലും മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കാര്യമായ പുരോഗതി ഉണ്ടായില്ലെന്നു മൂൺ തുറന്നടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |