മുംബയ്: കേന്ദ്രസർക്കാരിനെ ട്വിറ്ററിലൂടെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ധാർത്ഥ്. ബി.ജെ.പി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കുന്ന ദിവസം രാജ്യം യഥാർത്ഥ പ്രതിരോധശേഷി ആർജ്ജിക്കുമെന്ന് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
പശ്ചിമബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തുന്ന ദിവസം എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന ബംഗാളിലെ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്ററിൽ ഏപ്രിൽ 23ന് പ്രത്യക്ഷപ്പെട്ട ട്വീറ്റുൾപ്പെടെ പങ്കുവച്ചാണ് താരത്തിന്റെ പ്രതിഷേധം.
'ജനാധിപത്യപ്രക്രിയയിലൂടെ നിങ്ങളെ അധികാരത്തിൽ നിന്ന് പുറത്താക്കുന്ന ദിവസം നമ്മുടെ രാജ്യം യഥാർത്ഥത്തിൽ വാക്സിനേറ്റഡ് ആകും. അത് താമസിയാതെ സംഭവിക്കും. ഞങ്ങൾ അപ്പോഴും ഇവിടെത്തന്നെയുണ്ടാകും...ഈ ട്വീറ്റിനെ കുറിച്ച് നിങ്ങളെ ഓർമപ്പെടുത്താനെങ്കിലും'.- സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
മേയ് മുതൽ നിർമ്മാണക്കമ്പനികളിൽ നിന്ന് സംസ്ഥാനങ്ങൾ പണം നൽകി നേരിട്ട് വാക്സിൻ വാങ്ങണമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബി.ജെ.പിയുടെ സൗജന്യ വാക്സിൻ വിതരണവാഗ്ദാനം ചർച്ചയായത്. വാക്സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം രാജ്യമെങ്ങും പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |