ലക്നൗ: ഉത്തർപ്രദേശിൽ കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് ബി.ജെ.പി എം.എൽ.എമാർ മരിച്ചു. രമേശ് ദിവാകർ (57, ഔരിയ സിറ്റി), സുരേഷ് കുമാർ ശ്രീവാസ്തവ (76, ലക്നോ വെസ്റ്റ്) എന്നിവരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് മീററ്റിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ദിവാകർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നി വിജയം നേടിയാണ് രമേശ് ദിവാകർ യു.പി നിയമസഭയിലെത്തിയത്. ഉത്തർപ്രദേശിലെ മുതിർന്ന ബി.ജെ.പി നേതാവായ ശ്രീവാസ്തവ, ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റുഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |