കാഞ്ഞങ്ങാട് : നീലേശ്വരം രാജാസ് ഹൈസ്കൂൾ മൈതാനത്ത് കാൽപന്തുകളിയിൽ മാന്ത്രീകത തീർത്ത എ.സി.ചന്ദ്രൻ നായർ എന്ന നീലേശ്വരത്തുകാരുടെ ചന്ദ്രേട്ടൻ അന്ന് പ്രമുഖ ടീമായ .നീലേശ്വരം ടൗൺ ക്ലബ്ബിലൂടെയാണ് കാൽപന്തുകളിയിൽ ചുവടുറപ്പിക്കുന്നത് ബന്ധുകൂടിയായ എ. സി. ചാത്തുക്കുട്ടി നമ്പ്യാരിലൂടെ കാൽപന്തുകളിയുടെ ബാലപാടങ്ങൾ സ്വായത്തമാക്കിയ ചന്ദ്രൻ നായർ സമകാലികരായ കളിക്കാർക്കിടയിൽ അതുല്യപ്രതിഭയായിരുന്നു.
എ.സി മോഹനൻനമ്പ്യാർ, എം.ആർ സി കൃഷ്ണൻ, വിജയകുമാർ തുടങ്ങിയവർ എ .സി. ചന്ദ്രൻ നായരുടെ പിൻമുറക്കാരാണ് ' നീലേശ്വരം ടൗൺ ക്ലബ്ബിൽ നിന്നും കണ്ണൂരിലേക്ക് തട്ടകം മാറ്റിയപ്പോൾ കണ്ണൂർ ലക്കി സ്റ്റാർ ഉൾപ്പെടെയുള്ള പ്രമുഖ ടീമുകൾക്കു വേണ്ടിയായി കളി. കളിക്കളത്തിൽ മിന്നലായ ചന്ദ്രൻ നായരെ പിന്നീട് ഗോവൻ ക്ലബ്ബുകൾ റാഞ്ചുകയായിരുന്നു. ഏറെക്കാലം സാൽഗോക്കർ ഗോവയുടെ ജേഴ്സിയിലായിരുന്നു ചന്ദ്രൻ നായർ ബൂട്ടുകെട്ടിയത്. പിന്നിട് ബാങ്ക് മെൻസിനുവേണ്ടിയും കളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |