SignIn
Kerala Kaumudi Online
Thursday, 28 March 2024 2.57 PM IST

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നല്ല കാര്യം: കുഞ്ഞാലിക്കുട്ടി

pk-kunjalikkutty

മലപ്പുറം: കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണമെന്നതാണ് യു.ഡി.എഫി ന്റെയും മുസ്ലിം ലീഗിന്റെയും പൊതുനയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പൊതു ഫണ്ട് ആണ്. അതിലേക്ക് സംഭാവനകൾ നൽകുന്നത് നല്ലകാര്യമാണ്. എന്നാൽ സർക്കാരുകൾ കൃത്യമായ ഉത്തരവാദിത്വം കാണിക്കണം. കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യഘട്ടത്തിൽ ശ്രമിച്ചത്. ലോകരാജ്യങ്ങൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ കേന്ദ്രസർക്കാർ രാഷ്ട്രീയ മൈലേജിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ധാരാളം വീഴ്ചകൾ ഈ കാര്യത്തിൽ അവരുടെ ഭാഗത്തുനിന്നും ഉണ്ടായി, കേരള സർക്കാരും ഇത് ആവർത്തിക്കരുത് -കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUNJALIKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.