SignIn
Kerala Kaumudi Online
Wednesday, 23 June 2021 9.25 PM IST

ഇടിവെട്ട് ബോക്സറുടെ റിംഗിൽ ലാലിന്റെ ബോക്സിംഗ് പരിശീലനം

1
ചെന്നൈയിലെ വസതിയിൽ മോഹൻലാൽ കോച്ച് പ്രേംനാഥിനൊപ്പം ബോക്സിംഗ് പരിശീലത്തിൽ.

തിരുവനന്തപുരം: ബോക്സ് ഓഫീസ് റിംഗിൽ ഇടിമുഴക്കം തീർക്കാൻ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ സംസ്ഥാനത്തെ പേരുകേട്ട ബോക്സറായ തിരുവനന്തപുരം ആനയറ സ്വദേശി പ്രേംനാഥ് ബോക്സിംഗ് പരിശീലിപ്പിക്കുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ചിത്രത്തിന് വേണ്ടിയാണ് ലാലിന്റെ പരിശീലനം.

ലാലിന്റെ താൽപര്യ പ്രകാരമാണ് കേരള സ്പോർട്ട്സ് കൗൺസിലിലെ കോച്ചായ പ്രേംനാഥ് എത്തിയത്. ചെന്നൈയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന,​ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ ഇടവേളകളിൽ സമയം കണ്ടെത്തിയാണ് പരിശീലനം. കഴിഞ്ഞ 11നാണ് പരിശീലനം ആരംഭിച്ചത്.

ദിവസം രണ്ടുമണിക്കൂർ വരെ മോഹൻലാൽ ഇതിനായി സമയം കണ്ടെത്തുന്നുണ്ട്. ചിലദിവസങ്ങളിൽ ലാലിന്റെ ചെന്നൈയിലെ വീട്ടിലാണ് പരിശീലനം. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

ലാലിനെ വച്ച് ബോക്സിംഗ് പ്രമേയമാക്കി ഒരു ചിത്രം ഒരുക്കുന്നുവെന്ന് അടുത്തിടെ പ്രിയദർശൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നാലെ ലാൽ ബോക്സിംഗ് പരിശീലിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

പ്രേംനാഥിനെ കണ്ടെത്തിയത് മോഹൻലാൽ

വർഷങ്ങൾക്ക് മുമ്പ് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ ഗൂർഖ റെജിമെന്റ് നിലവിലുള്ള കാലത്ത് അവിടത്തെ ബോക്സിംഗ് കോച്ചായിരുന്നു പ്രേംനാഥ്. അന്ന് ഗൂർഖ റെജിമെന്റിന് ദേശീയ പുരസ്കാരം നേടികൊടുത്തതിന് പിന്നിൽ പ്രേംനാഥിന്റെ പരിശീലനമായിരുന്നു. മികച്ച കോച്ചിനുള്ള അവാർഡ് നൽകി പാങ്ങോട് റെജിമെന്റ് പ്രേംനാഥിനെ ആദരിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ച് പ്രേംനാഥിന്റെ പേര് നിർദ്ദേശിച്ചത് മോഹൻലാലാണ്.

ബാറോസ്, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്നീ ചിത്രങ്ങൾ പൂർത്തിയായ ശേഷമേ പ്രിയദർശൻ ചിത്രം ആരംഭിക്കൂ എന്ന് അണിയറ പ്രവർത്തകർ പറയുന്നു.ആര്യൻ,​ ജീവന്റെ ജീവൻ എന്നീ സിനിമകളിൽ ബോക്സറുടെ റോളിൽ മോഹൻലാൽ തിളങ്ങിയിട്ടുണ്ട്. 1977-78ൽ സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു മോഹൻലാൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHANLAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.