SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.40 AM IST

കൊച്ചിയിലെ ഷാപ്പുകൾ അടഞ്ഞിട്ട് ഒരു മാസം കള്ളിൽ കഞ്ഞിക്കേസ്

toddy

കൊച്ചി: എറണാകുളം എക്സൈസ് റേഞ്ചിലെ ഒമ്പത് ഗ്രൂപ്പിൽ ഒരു വർഷം പരിശോധനയ്ക്കെടുത്ത കള്ളുസാമ്പിളുകളിലെല്ലാം സ്റ്റാർച്ച് സാന്നിദ്ധ്യം. 38 ഷാപ്പുകളിൽ നിന്ന് പലപ്പോഴായി എടുത്ത 71 സാമ്പിളുകളിലും ഇങ്ങിനെ കണ്ടെത്തിയത് അസാധാരണമാണ്.

ഇതേ കാലയളവിൽ ഇതേ ഗ്രൂപ്പുകളിൽ എക്സൈസിന്റെ മൊബൈൽ ലാബ് പരിശോധനകളിൽ ഒന്നിൽ പോലും സ്റ്റാർച്ച് കണ്ടെത്തിയിട്ടുമില്ല. കരാറുകാർ പിഴയടയ്ക്കാൻ തയ്യാറാകാത്തതിനാൽ റേഞ്ചിലെ 38 ഷാപ്പുകളും രണ്ടാഴ്ച മുമ്പ് പൂട്ടിച്ചു. 150ൽ പരം ചെത്തുതൊഴിലാളികൾ ഉൾപ്പടെ മുന്നൂറോളം ജീവനക്കാർക്ക് ജോലിയില്ലാതായി.

കള്ളിൽ മായമായി കഞ്ഞിവെള്ളം ചേർക്കുമ്പോഴാണ് കെമിക്കൽ പരിശോധനയിൽ സ്റ്റാർച്ച് സാന്നിദ്ധ്യം ഉണ്ടാവുക. കള്ള് കൂടുതൽ അളക്കുമ്പോഴുള്ള ആനുകൂല്യങ്ങൾക്കായി ചില ചെത്തുകാരും ചിലപ്പോഴൊക്കെ കരാറുകാരും കഞ്ഞിവെള്ളം നേർപ്പിച്ച് ചേർക്കാറുണ്ട്. പക്ഷേ പിടിക്കപ്പെട്ടാൽ പിന്നെ കുടുങ്ങാതിരിക്കാൻ സ്വാഭാവികമായി ശ്രദ്ധിക്കുകയും ചെയ്യും. ഒരു റേഞ്ചിൽ വർഷം മൂന്നോ നാലോ സ്റ്റാർച്ച് കേസുകൾ ഉണ്ടാകാറുണ്ട്. 2018-19 കാലയളവിൽ എറണാകുളം റേഞ്ചിൽ 11 കേസുകൾ എടുത്തിരുന്നു. എല്ലാ സാമ്പിളുകളും പരിശോധിച്ചത് കാക്കനാട് റീജിയണൽ കെമിക്കൽ ലാബിലാണ്.

സാദ്ധ്യതകൾ

ഷാപ്പുകളിലെ ജീവനക്കാരോ ചെത്തുകാരോ മന:പൂർവം കള്ളിൽ കഞ്ഞിവെള്ളമോ സ്റ്റാർച്ചോ തുടർച്ചയായി ചേർക്കണം.

കരാറുകാരോട് ബിസിനസ് ശത്രുതയുള്ളവർ എക്സൈസുമായോ കെമിക്കൽ ലാബ് ജീവനക്കാരുമായോ ചേർന്ന് കൃത്രിമം കാണിക്കണം.രണ്ട് സാദ്ധ്യതകളും അത്ര പ്രായോഗികമല്ല. ഒരുവർഷത്തിനിടെ പലപ്പോഴായി നടന്ന പരിശോധനയായതിനാൽ അനവധി പേർ ഉൾപ്പെട്ടെങ്കിലേ ഇത് സാദ്ധ്യമാകൂ. കേരളത്തിൽ മുമ്പ് ഇങ്ങിനെയൊരു സംഭവം ഉണ്ടായിട്ടുമില്ല.

പിഴ ഭീമം

എക്സൈസ് നിയമമനുസരിച്ച് സ്റ്റാർച്ച് കേസ് പിഴയടച്ച് തീർക്കാം. ഒരു കേസിന് 50,000 രൂപയാണ് പിഴ. എറണാകുളം റേഞ്ചിൽ ഇനി ഷാപ്പുകൾ തുറക്കമെങ്കിൽ 35.5 ലക്ഷം രൂപ കെട്ടിവയ്ക്കണം. അല്ലെങ്കിൽ കേസ് തീരണം.

പരിശോധനയിൽ സംശയിക്കേണ്ട

ലാബിൽ എക്സൈസ് എത്തിക്കുന്ന സാമ്പിളുകൾ പരിശോധിച്ച് കൃത്യമായി റിപ്പോർട്ടു നൽകുകയാണ് ചെയ്യുന്നത്. പലരും പല കാലഘട്ടത്തിൽ ചെയ്ത പരിശോധനകളാണ്. ഫലത്തിൽ തെറ്റുണ്ടാകില്ല.

ഡോ.ആർ. രാജലക്ഷ്മി,ജോ. കെമിക്കൽ എക്സാമിനർ

റീജിയണൽ കെമിക്കൽ ലബോറട്ടറി, കാക്കനാട്

പരിശോധന വേണം

ഒരു റേഞ്ചിൽ നിന്നെടുക്കുന്ന കള്ള് സാമ്പിളുകളിലെല്ലാം സ്റ്റാർച്ച് കണ്ടെത്തുന്നതിൽ അസ്വാഭാവികതയുണ്ട്. കെമിക്കൽ ലാബും എക്സൈസ് വകുപ്പ് ഇക്കാര്യത്തിൽ ഒരു പരിശോധന നടത്തുന്നത് ഉചിതമാകും.

പി.എൻ. സീനുലാൽ, കേരള ചെത്തുതൊഴിലാളി

ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, STARCH IN TODDY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.