SignIn
Kerala Kaumudi Online
Friday, 29 March 2024 5.07 AM IST

താത്കാലിക ആശ്വാസം

covid

3320 പേർക്ക് കൊവിഡ്

കൊച്ചി: കൊവിഡ് വ്യാപനത്തിന് താത്കാലിക ആശ്വാസം. ജില്ലയിൽ ഇന്നലെ 3320 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി രോഗികളുടെ എണ്ണം 4500 നടുത്തെത്തിയത് ആശങ്ക ഉയർത്തിയിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3265 പേർക്ക് സമ്പർക്കം വഴിയാണ് കൊവിഡ് പിടിപെട്ടത്. ഇതിൽ 10 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.

7428 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 818 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 68947 .ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32167.15250 സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചു.

• ഉറവിടമറിയാത്തവർ 42

• ആരോഗ്യ പ്രവർത്തകർ 3

• 821 പേർ രോഗ മുക്തി നേടി

പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര 216
• മരട് 108
• തൃപ്പൂണിത്തുറ 98
• വാഴക്കുളം 81
• പള്ളുരുത്തി 76
• വെങ്ങോല 75
• കോതമംഗലം 74
• ആലങ്ങാട് 64
• എളംകുന്നപ്പുഴ 61
• നെല്ലിക്കുഴി 56
• കുന്നുകര 52
• പായിപ്ര 52
• ഫോർട്ട് കൊച്ചി 51
• കളമശ്ശേരി 50
• കലൂർ 46
• കുട്ടമ്പുഴ 45
• മുളന്തുരുത്തി 45
• കവളങ്ങാട് 43
• ആലുവ 41
• ചൂർണ്ണിക്കര 41
• വൈറ്റില 41
• എടത്തല 39
• എടവനക്കാട് 38
• ഉദയംപേരൂർ 37
• കറുകുറ്റി 35
• നെടുമ്പാശ്ശേരി 35
• കടവന്ത്ര 34
• അങ്കമാലി 33
• ഇടപ്പള്ളി 33
• ഇലഞ്ഞി 33
• കല്ലൂർക്കാട് 33
• പാലാരിവട്ടം 33
• മഴുവന്നൂർ 33
• കീഴ്മാട് 31
• വടവുകോട് 31
• എളമക്കര 30
• കോട്ടുവള്ളി 30
• പിണ്ടിമന 29
• പെരുമ്പാവൂർ 29
• എടക്കാട്ടുവയൽ 28
• വാരപ്പെട്ടി 28
• ചെല്ലാനം 27
• പല്ലാരിമംഗലം 27
• മാറാടി 27
• ഏലൂർ 26
• മൂവാറ്റുപുഴ 26
• കുമ്പളം 25
• നോർത്തുപറവൂർ 25
• മട്ടാഞ്ചേരി 25
• ശ്രീമൂലനഗരം 25
• കുന്നത്തുനാട് 24
• തേവര 24
• നായരമ്പലം 24
• വടക്കേക്കര 24
• ചിറ്റാറ്റുകര 23
• തോപ്പുംപടി 22
• പാമ്പാകുട 22
• ചേരാനല്ലൂർ 21
• ഞാറക്കൽ 21
• മുണ്ടംവേലി 21
• വടുതല 20
• വരാപ്പുഴ 20
• കടുങ്ങല്ലൂർ 19
• കോട്ടപ്പടി 19
• പോത്താനിക്കാട് 19
• എറണാകുളം നോർത്ത് 18
• സൗത്ത് 18
• ഐക്കാരനാട് 18
• പച്ചാളം 18
• പിറവം 18
• വെണ്ണല 18
• കാലടി 17
• പള്ളിപ്പുറം 17
• മൂക്കന്നൂർ 17
• രാമമംഗലം 17
• ഇടക്കൊച്ചി 15
• കിഴക്കമ്പലം 15
• കീരംപാറ 15
• ചോറ്റാനിക്കര 15
• ചേന്ദമംഗലം 14
• തുറവൂർ 14
• കടമക്കുടി 13
• കാഞ്ഞൂർ 13
• ഒക്കൽ 12
• കുമ്പളങ്ങി 11
• പാറക്കടവ് 11
• ആരക്കുഴ 10
• എളംകുളം 10

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

പാലക്കുഴ, വേങ്ങൂർ, അയ്യപ്പൻകാവ്, കൂവപ്പടി, മഞ്ഞപ്ര, പൂണിത്തുറ, അയ്യമ്പുഴ, കരുവേലിപ്പടി, ചളിക്കവട്ടം.

കണ്ടെയ്ൻമെന്റ് സോണുകൾ

അങ്കമാലി: 19,20 വാർഡുകൾ

ചെങ്ങമനാട്: 14

ഇലഞ്ഞി: 2

ഏലൂർ: 26

ഏഴിക്കര:6,13

കടമക്കുടി:1,6,7,11

കറുകുറ്റി: 1,13,17

കോതമംഗലം: 20

കുട്ടമ്പുഴ: 8,9,15

മരട്: 1,2,4,10

തൃപ്പൂണിത്തുറ: 34

കൊച്ചി കോർപ്പറേഷൻ: 9ാം ഡിവിഷൻ

ഓക്‌സിജൻ ലഭ്യതയും കിടക്കകളുടെ എണ്ണവും വർദ്ധിപ്പിക്കും

കൊവിഡ് രോഗികളുടെ എണ്ണം ആറു ദിവസം കൊണ്ട് ജില്ലയിൽ ഇരട്ടിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം രൂക്ഷമാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഓക്‌സിജൻ ലഭ്യതയും കിടക്കകളുടെ എണ്ണവും വർദ്ധിപ്പിക്കും. നാൽപതിനായിരം പേർ വരെ ഒരേ സമയം രോഗികളായാലും ചികിത്സ ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. വരുന്നയാഴ്ച 1500 ഉം അതിനടുത്തയാഴ്ച 2000 ഓക്‌സിജൻ കിടക്കകളും ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകളെങ്കിലും ചികിത്സയ്ക്കായി മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകും. ഇതിനായി ഇന്ന് മാനേജ്‌മെന്റുകളുടെ യോഗം ചേരും.

സഹകരണ ആശുപത്രികളും ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തും. ആവശ്യമെങ്കിൽ ഇ .എസ് .ഐ ആശുപത്രികളുടെ സേവനവും ഉപയോഗിക്കാനും മന്ത്രി വി .എസ് .സുനിൽകുമാർ പങ്കെടുത്ത ജില്ല ദുരന്തനിവാരണ സമിതി യോഗത്തിൽ തീരുമാനമായി.

പി.വി.എസ് 120, ആലുവ ജില്ലാ ആശുപത്രി 100, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി 70, പള്ളുരുത്തി 50, തൃപ്പൂണിത്തുറ 70, മൂവാറ്റുപുഴ 40, എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വാർഡ് 100, കളമശേരി മെഡിക്കൽ കോളേജ്300, സിയാൽ 150 എന്നിങ്ങനെ നിലവിൽ ഒരുക്കിയതും പുതുതായി ക്രമീകരിക്കുന്നതുമായ കിടക്കകൾ ചേർത്ത് ലക്ഷ്യം കൈവരിക്കും.

ഓക്‌സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിന് എഫ്.എ.സി.ടി, പെട്രോനെറ്റ് എൽ.എൻ.ജി, ബി.പി.സി.എൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉപയോഗിക്കും.കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ എസ്. സുഹാസ്, സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചക്കിലം, റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

35 പേർ അറസ്റ്റിൽ; 122 പേർക്കെതിരെ കേസ്

കൊവിഡിനെതിരായ വാരാന്ത്യ കർഫ്യൂവിനോട് കൈകോർത്ത് എറണാകുളം ജില്ല. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുടെ ആദ്യ ദിവസമായ ഇന്നലെ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കി ജനങ്ങൾ സഹകരിച്ചു. പൊലീസ് കർശന പരിശോധനകൾ നടത്തി അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ നടപടി സ്വീകരിച്ചു.

നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ 122 പേർക്കെതിരെ കേസെടുത്തു. 35 പേരെ അറസ്റ്റു ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ഇന്നും കർശനമായ പരിശോധന തുടരും.

സംസ്ഥാനത്തുതന്നെ ഏറ്റവുമധികം കൊവിഡ് വ്യാപനമുള്ള ജില്ലയിൽ കർശനമായ നിലപാടാണ് ജില്ലാ ഭരണകൂടവും പൊലീസും സ്വീകരിച്ചത്. ഇന്നലെ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധനകൾ ആരംഭിച്ചു. സർക്കാർ ജീവനക്കാർക്കും അവശ്യസർവീസുകാർക്കും മാത്രമാണ് യാത്ര ചെയ്യാൻ അനുമതി നൽകിയത്. വിവിധ സ്ഥലങ്ങളിൽ പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും പരിശോധനകൾ നടത്തി. അനധികൃതമായി നിരത്തിലിറങ്ങി നിയമം ലംഘിച്ചവരെയാണ് അറസ്റ്റു ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.