SignIn
Kerala Kaumudi Online
Saturday, 20 April 2024 12.44 AM IST

അക്കൗണ്ട് തുറക്കാൻ വീഡിയോ കെ.വൈ.സിയുമായി എസ്.ബി.ഐ

sbi

കൊച്ചി: എസ്.ബി.ഐയുടെ മൊബൈൽ ആപ്ളിക്കേഷനായ 'യോനോ"യിലൂടെ ഇനി വീഡിയോ കെ.വൈ.സി വഴി പുതിയ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഫേഷ്യൽ റെക്കഗ്നീഷൻ ടെക്‌നോളജി എന്നിവ പ്രയോജനപ്പെടുത്തിയാണ് എസ്.ബി.ഐ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ബാങ്കിലെത്താതെ തന്നെ, കടലാസ്‌രഹിതമായി അക്കൗണ്ട് തുറക്കാൻ ഉപഭോക്താക്കളെ ഇതു സഹായിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തിൽ, ഉപഭോക്താക്കളുടെ സൗകാര്യാർത്ഥം അവതരിപ്പിച്ച പദ്ധതി, ഡിജിറ്റൽ ബാങ്കിംഗിന് കൂടുതൽ കരുത്താകുമെന്ന് എസ്.ബി.ഐ ചെയർമാൻ ദിനേശ് കുമാർ ഖര പറഞ്ഞു. യോനോ ആപ്പ് ഡൗൺലോഡ് ചെയ്‌തശേഷം 'ന്യൂ ടു എസ്.ബി.ഐ" ലിങ്ക് തുറക്കണം. തുടർന്ന്, ഇൻസ്‌റ്റ പ്ളസ് സേവിംഗ്സ് അക്കൗണ്ടിൽ ക്ളിക്ക് ചെയ്‌ത് ആധാർ ഉൾപ്പെടെയുള്ള വിവിരങ്ങൾ നൽകിയ ശേഷം വീഡിയോ കോൾ ഷെഡ്യൂൾ ചെയ്യാം. വീഡിയോ കോൾ പൂർണമാകുന്നതോടെ, അക്കൗണ്ട് ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SBI, VIDEO KYC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.