പുനലൂർ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് പരിശോധിക്കാൻ എത്തിയ വനിത സെക്ടറൽ മജിസ്ട്രേറ്റിനെ അധിക്ഷേപിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര അണ്ടൂർ തോട്ടത്തിൽ കടവിൽ ബിപിനെ (22)യാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 3ന് പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളി പെട്രോൾ പമ്പിലായിരുന്നു സംഭവം. പൊലീസിനൊപ്പം നെല്ലിപ്പള്ളി പെട്രോൾ പമ്പിൽ പരിശോധനയ്ക്ക് എത്തിയ കെ.ഐ.പിയിലെ വനിത എൻജിനീയറായ സെക്ടറൽ മജിസ്ട്രേറ്റ് മാസ്ക് കൃത്യമായി ധരിക്കാതെ ജോലി ചെയ്ത യുവാവിനോട് മാസ്ക് ധരിക്കാനും പിഴ ഒടുക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന യുവാവ് മജിസ്ട്രേറ്റിനെ ആക്ഷേപിച്ചു. ഇത് ചോദ്യം ചെയ്ത പൊലീസിനെയും യുവാവ് കയ്യേറ്രം ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |