ബാഴ്സലോണ: ഗ്രീക്ക് സൂപ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ബാഴ്സലോണ ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു.സെമിയിൽ ഇറ്റാലിയൻ ടീനേജർ ജന്നീക് സിന്നറിനെ നേരിട്ടുള്ള സെറ്റുകളിൽ 6-3, 6-3ന് വീഴ്ത്തിയാണ് തുടർച്ചയായ രണ്ടാം തവണയും സിറ്റ്സിപാസ് ഫൈനലുറപ്പിച്ചത്. കഴിഞ്ഞയിടെ നടന്ന മോണ്ടെ കാർലോ മാസ്റ്റേഴ്സിൽ ലോക അഞ്ചാം നമ്പർ താരമായ സിറ്റ്സിപാസ് ചാമ്പ്യനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |