മുംബയ്: കൊവിഡ് പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി വാനിറ്റി വാനുകൾ (കാരവാൻ) വിട്ടുനൽകി മഹാരാഷ്ട്രയിലെ മുംബയ് സ്വദേശിയായ വ്യവസായി കേതൻ റാവൽ. തന്റെ കൈവശമുള്ള 50 വാനുകളിൽ 12 എണ്ണം പൊലീസും ഡോക്ടർമാരും
നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകർക്കും നൽകുകയായിരുന്നു.
ആരോഗ്യപ്രവർത്തകർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഡ്യൂട്ടിയിലായിരിക്കുമ്പോൾ വാഷ്റൂം ഉപയോഗിക്കാനും വേണ്ടിയാണ് വാനിറ്റി വാനുകൾ നൽകുന്നതെന്ന് കേതൻ പറഞ്ഞു. കിടപ്പ് മുറി, ടോയ്ലറ്റ്, ഡ്രസ്സിംഗ് ടേബിൾ, എ.സി എന്നിവ വാനിൽ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ ഒരു തവണ വാനുകൾ ഞാൻ ശുദ്ധീകരിക്കും. ആശുപത്രികൾക്കും വാനിറ്റി വാനുകൾ നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |