കാർത്തിയെ നായകനാക്കി പി. എസ് മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ എന്ന ചിത്രത്തിൽ നായികയായി രജിഷ വിജയൻ എത്തുന്നു.ധനുഷ് ചിത്രം കർണ്ണനുശേഷം രജിഷ അഭിനയിക്കുന്ന രണ്ടാമത് തമിഴ് സിനിമയാണ് സർദാർ. രാശി ഖന്നയാണ് മറ്രൊരു നായിക. കാർത്തി വൃദ്ധന്റെ ഗെറ്റപ്പിലുള്ള മോഷൻ പോസ്റ്രർ പുറത്തിറങ്ങി. പ്രിൻസ് പിക് ചേഴ്സിന്റെ ബാനറിൽ ലക്ഷമൺ കുമാറാണ് സർദാർ നിർമിക്കുന്നത്. ജോർജ് സി വില്യംസ് ഛായാഗ്രഹണവും ജി.വി പ്രകാശ് സംഗീതം സംവിധാനവും നിർവഹിക്കുന്നു. സുൽത്താനാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ കാർത്തി ചിത്രം.വിശാലിനെ നായകനാക്കി ഇരുമ്പുതിരൈ, ശിവകാർത്തികേയനെ നായകനാക്കി ഹീറോ എന്നീ ചിത്രങ്ങൾ പി. എസ് മിത്രൻ സംവിധാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |