കൊച്ചി: ശാരീരിക അകലം, മാസ്ക്, പ്രാർത്ഥനയ്ക്കെത്തുന്ന ഓരോരുത്തർക്കും പ്രത്യേക മാറ്റ് തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ മസ്ജിദ് പരിപാലന സമിതികൾ ജാഗ്രത പുലർത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി. പത്ത് വയസിന് താഴെയും 65 വയസിന് മുകളിലുമുള്ളവർ പള്ളിയിൽ പ്രവേശിക്കാൻ പാടില്ല. കൊവിഡ് പ്രതിസന്ധി മാറാൻ എല്ലാ പള്ളികളിലും നമസ്കാരത്തിൽ പ്രത്യേക പ്രാർത്ഥന നടത്തണമെന്നും ഭാരവാഹികൾ അറിയിച്ചു. ഓൺലൈനായി നടത്തിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാള അഷ്റഫ്, എ.എം.ഹാരിസ് തൃശൂർ, വിഴിഞ്ഞം ഹനീഫ്, കെ.എം.ഹാരിസ് കോതമംഗലം, അഡ്വ. മാമൻ മലപ്പുറം, ബഷീർ തേനമാക്കൽ കോട്ടയം, മുഹമ്മദ് ബഷീർ ബാബു, അഡ്വ. ജെ .എം.മുസ്തഫ, കെ.എച്ച്.എം.അഷ്റഫ്, കുളപ്പാട അബൂബക്കർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |