SignIn
Kerala Kaumudi Online
Wednesday, 28 July 2021 2.38 AM IST

സൂപ്പർ ഓവറിൽ ഡൽഹി ജയം

ipl-dc

ചെന്നൈ : ഈ സീസണിലാദ്യമായി സൂപ്പർ ഓവർ വേണ്ടി വന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി​ ബാറ്റിംഗി​നി​റങ്ങി​യ ഡൽഹി​ ക്യാപി​റ്റൽസ് നാലുവിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ ഹൈദരാബാദ് ഏഴുവിക്കറ്റ് നഷ്‌ടത്തിലാണ് അവസാന പന്തിൽ 159 റൺസിലെത്തിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഏഴുറൺസെടുത്തപ്പോൾ ഡൽഹി അവസാന പന്തിൽ വിജയം കണ്ടെത്തി.

അർദ്ധസെഞ്ച്വറി നേടിയ പൃഥ്വി ഷാ (53),ശിഖർ ധവാൻ (28),റിഷഭ് പന്ത് (37), സ്റ്റീവ് സ്മിത്ത് (34*) എന്നിവരുടെ മികച്ച ബാറ്റിംഗാണ് നിശ്ചിത 20 ഓവറിൽ ഡൽഹിക്ക് കരുത്തായത്.സൺറൈസേഴ്സിനായി കേൻ വില്യംസണും(66*),ജോണി ബെയർസ്റ്റോയും (38),ജഗദീശ സുചിത്തും (14*) മാത്രമാണ് രണ്ടക്കം കടന്നത്. ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 15 റൺസാണ് സൺറൈസേഴ്സിന് നേടാനായത്.

വിജയത്തോടെ അഞ്ചുകളികളിൽ നിന്ന് എട്ടുപോയിന്റുമായി ഡൽഹി രണ്ടാമതെത്തി. സൺറൈസേഴ്സ് നാലാം തോൽവിയോടെ രണ്ടു പോയിന്റുമായി ഏഴാമതെത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, IPLDC
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.