തിരുവനന്തപുരം: പഴഞ്ചിറ ദേവി ക്ഷേത്രത്തിലെ മുതിർന്ന മേൽശാന്തി ജി.സുബ്രഹ്മണ്യൻ പോറ്റി (70 ) നിര്യാതനായി. ഇന്നലെ രാത്രി 8.30 നായിരുന്നു മരണം. പടിഞ്ഞാറേകോട്ട സ്വാതി നഗർ ഫ്ലാറ്റിൽ ബി 115 ശരണ്യയിലായിരുന്നു താമസം. 44 വർഷമായി പഴഞ്ചിറ ദേവി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. ക്ഷേത്രത്തിന്റെ വളർച്ചയിൽ മുഖ്യപങ്കു വഹിച്ച സുബ്രഹ്മണ്യൻ പോറ്റി 'പഴഞ്ചിറസ്വാമി' യെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അവിവാഹിതനായിരുന്നു. സഹോദരങ്ങൾ : രാമകൃഷ്ണൻ പോറ്റി, നാരായണൻപോറ്റി ,റാണി, വെങ്കിടേശ്വരൻ പോറ്റി ,പരേതരായ ശാരദ,ജയ. ഉഡുപ്പി സ്വദേശികളായിരുന്ന ഗണപതിപോറ്റി -യമുനാമ്മാൾ എന്നിവരാണ് മാതാപിതാക്കൾ. കുറച്ചുനാളായി കൊവിഡ് ചികിത്സയിലായിരുന്നു .സംസ്കാരം ഇന്ന് രാവിലെ ശാന്തികവാടത്തിൽ നടക്കും. മേൽശാന്തിയുടെ മരണത്തെ തുടർന്ന് ഇന്ന് ക്ഷേത്ര നട തുറക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |