SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.12 AM IST

സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കണം:മുഖ്യമന്ത്രി

kappan

യു.പി മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം:യു.എ.പി.എ.നിയമ പ്രകാരം ഉത്തർപ്രദേശിലെ മഥുര ജയിലിൽ കഴിയുന്നതിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കത്തയച്ചു.
മഥുരയിലെ കെ.വി. എം ആശുപത്രിയിൽ കാപ്പനെ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ട്. ആധുനിക ജീവൻരക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം.കേരള പത്രപ്രവർത്തകയൂണിയന്റെ അഭ്യർത്ഥനമാനിച്ചാണ് കത്തെഴുതുന്നതെന്നും ,കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAPPAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.