ലണ്ടൻ: ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ക്കും ഒന്നാം ഡോസ് കൊവിഡ് വാക്സിൻ നല്കി യു.കെ. രാജ്യത്ത് മൊത്തം 3.35 കോടി ആളുകള്‍ക്ക് ഇതുവരെ ആദ്യ ഡോസ് കൊവിഡ് വാക്സിൻ ലഭിച്ചതായാണ് ബ്രിട്ടീഷ് സര്‍ക്കാരിൻ്റെ ഔദ്യോഗിക കണക്കുകള്‍. ഇത് കൊവിഡിനെതിരായ പോരാട്ടത്തിൽ നിര്‍ണായക ചുവടുവെയ്പ്പാണ്. 6.68 കോടി ജനസംഖ്യയാണ് യുകെയിലുള്ളത്, ഇതിൽ മൂന്നേകാൽ കോടിയിലധികം ആളുകള്‍ക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്. പരമാവധി ആളുകള്‍ക്ക് അതിവേഗം വാക്സിൻ എത്തിച്ച് സമൂഹത്തിൽ രോഗപ്രതിരോധശേഷി ആര്‍ജിച്ച ശേഷം ഇളവുകള്‍ ഘട്ടം ഘട്ടമായി നീക്കാനും ലോക്ക്ഡൗൺ എടുത്തു നീക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഓക്സ്ഫഡ്, ഫൈസര്‍ - ബയോൺടെക്, മോഡേണ വാക്സിൻ എന്നിവയാണ് യു.കെയിൽ വിതരണം ചെയ്തത്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |