SignIn
Kerala Kaumudi Online
Thursday, 29 July 2021 8.07 PM IST

ഇന്ത്യയിൽ നിന്നുള്ളവർക്ക് സന്ദർശക വിസ നിർത്തലാക്കി ഷാർജ

visa

ദുബായ്: ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് സന്ദർശക വിസ നൽകുന്നത് ഷാർജ എമിഗ്രേഷൻ താൽക്കാലികമായി നിർത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യക്കാർക്ക് യു.എ.ഇ യാത്രാവിലക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, അടിയന്തിരമായി യു.എ.ഇയിൽ എത്തേണ്ടവർക്കും വ്യക്തമായ കാരണങ്ങളുള്ളവർക്കും വിസ നൽകാമെന്നും ട്രാവൽ ഏജൻസികൾക്ക് ഷാർജ എമിഗ്രേഷൻ അതോറിറ്റി അയച്ച സർക്കുലറിൽ പറയുന്നു. നിലവിൽ യു.എ.ഇയിൽ തങ്ങുന്ന ഇന്ത്യക്കാർക്ക് വിസ എടുക്കുന്നതിന് തടസമില്ല. പുറത്തുനിന്ന് എത്തുന്നവർക്ക് മാത്രമാണ് വിസ അനുവദിക്കാത്തത്. മറ്റ് എമിറേറ്റുകളിലെ വിസ ലഭിക്കുന്നതിന് തടസമില്ല.

ഷാർജ സന്ദർശക വിസ എടുക്കാൻ ശ്രമിക്കുന്നവർക്ക് ഞായറാഴ്ച മുതൽ വിസ ലഭിക്കില്ല.എത്ര ദിവസത്തേക്കാണ് വിലക്ക് എന്ന് വ്യക്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.