SignIn
Kerala Kaumudi Online
Thursday, 18 April 2024 2.16 PM IST

വാക്സിൻ ക്ഷാമം: ജില്ലാ ആശുപത്രിയിൽ തർക്കം

v

പാലക്കാട്: വാക്സിൻ ക്ഷാമത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ തർക്കം. ടോക്കൺ നൽകുന്നതിലെ ആശയക്കുഴപ്പമാണ് തർക്കത്തിനിടയാക്കിയത്.

1500 ഡോസിൽ താഴെയാണ് വിതരണത്തിനുണ്ടായിരുന്നത്. ടോക്കൺ വാങ്ങാൻ കൂടുതൽ ആളുകളെത്തിയതോടെ ബഹളമായി. സൗത്ത് പൊലീസ് സ്ഥലത്തെത്തി വരി നിറുത്തിയാണ് ടോക്കൺ വിതരണം ചെയ്തത്.

ടോക്കൺ ലഭിക്കാത്തവരെ മടക്കിയയച്ചു. വാക്സിൻ എടുക്കാനെത്തിയവരിൽ അധികവും 50 വയസിൽ കൂടുതലുള്ളവരാണ്. വാക്സിൻ ക്ഷാമം കാരണം ജില്ലയിലെ വിതരണം പ്രതിസന്ധിയിലാണ്.

കൊവിഡ് പരിശോധന ഫലം വൈകുന്നെന്നും പരാതി ഉയരുന്നുണ്ട്. 22ന് ശേഷം നടന്ന പരിശോധനകളുടെ മുഴുവൻ ഫലവും വന്നിട്ടില്ല. രണ്ട് ദിവസം കൂടി കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു ദിവസം ശരാശരി 2000 ആർ.ടി.പി.സി.ആർ പരിശോധനയാണ് നടക്കുന്നത്. നിലവിൽ 3000 ഓളം പേർ ഫലം കാത്തിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.