SignIn
Kerala Kaumudi Online
Thursday, 25 April 2024 7.11 PM IST

സുവർണ ചരിത്രമായി ക്ലൂയി

oscar

വാഷിംഗ്ടൺ: എഴുതി സംവിധാനം ചെയ്ത കരിയറിലെ മൂന്നാമത്തെ ചിത്രത്തിന് മൂന്ന് ഓസ്കർ പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ ക്ലൂയി ചാവോയെന്ന ചൈനീസ് വംശജയുടെ മുഖത്ത് സ്ഫുരിച്ചത് ആത്മവിശ്വാസമായിരുന്നു. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം രണ്ടാം തവണയാണ് ഒരു വനിതയ്ക്ക് ലഭിക്കുന്നത്. ദ ഹർട്ട് ലോക്കർ എന്ന ചിത്രത്തിലൂടെ കാതറിൻ ബിഗ് ലോവാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. ഈ പുരസ്കാരം ആദ്യമായി നേടുന്ന ഏഷ്യൻ വംശജ കൂടിയാണ് 39കാരിയായ ക്ലൂയി. കേവലം നാല് ചിത്രങ്ങൾ മാത്രമാണ് ക്ലൂയി സംവിധാനം ചെയ്തത്. ഈ ചിത്രങ്ങൾ നിർമ്മിച്ചതും കഥയെഴുതിയതുമെല്ലാം അവർ തന്നെയാണ്. ആദ്യ ചിത്രമായ സോംഗ്സ് മൈ ബ്രദേഴ്സ് ടോട്ട് മീയിലൂടെ (2015) ക്ലൂയി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. 2017ൽ പുറത്തിറങ്ങിയ ദ റൈഡറും ഏറെ നിരുപക പ്രശംസ പിടിച്ചു പറ്റി. നൊമാഡ്ലാ‌ൻഡിന് ശേഷം മാർവലിന്റെ മൾട്ടി സൂപ്പർഹീറോ ചിത്രമായ എറ്റേണൽസാണ് ക്ലൂയി സംവിധാനം ചെയ്യുന്നത്. ഇതോടെ മുഖ്യധാര സിനിമകളിൽ ക്ലൂയി സജീവമാവുകയാണ്.

ചൈനീസ് വംശജയായ ക്ലൂയിയുടെ ഇംഗ്ലണ്ടിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആദ്യ കാലത്ത് ക്ലൂയിക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു. പിന്നീട് അമേരിക്കയിലെത്തി. ബീജിംഗിൽ ജനിച്ച ക്ലൂയിയുടെ പിതാവ് ഒരു സ്റ്റീൽകമ്പനി എക്സീക്യൂട്ടിവ് ആയിരുന്നു. ചൈനീസ് നടി സോംഗ് ഡൻഡൻ ക്ലൂയിയുടെ വളർത്തമ്മയാണ്.

‘കാര്യങ്ങൾ മോശമാകുമ്പോൾ എങ്ങനെ മുന്നോട്ടു പോകുമെന്നതായിരുന്നു എന്റെ വിചാരം. അപ്പോഴെല്ലാം ഞാൻ ചെറുപ്പത്തിൽ പഠിച്ച ചില കാര്യങ്ങളിൽ ഓർക്കും. ചൈനയിലെ എന്റെ കുട്ടിക്കാലത്ത് അച്ഛനും ഞാനും കളിച്ചിരുന്ന ഒരു ഗെയിം പഴയ ചൈനീസ് കവിതകളും പഴമൊഴികളും മത്സരിച്ചു ചൊല്ലലായിരുന്നു. അച്ഛൻ ചൊല്ലാറുള്ള ഒരു കവിതയിലെ വരിയിങ്ങനെയാണ്, ‘മനുഷ്യർ ജന്മന നന്മയുള്ളവരാണ്’. ഇത് ഞാനിന്നും വിശ്വസിക്കുന്നു. കുട്ടിയായിരുന്നപ്പോൾ ഈ വരി എന്നെസ്വാധീനിച്ചിട്ടുണ്ട്. ലോകത്തെവിടെയായാലും ഞാൻ കണ്ടുമുട്ടിയ എല്ലാ മനുഷ്യരിലും ഞാൻ നന്മ അറിഞ്ഞിട്ടുണ്ട് - പുരസ്കാരം സ്വീകരിച്ച ശേഷം ക്ലൂയി പറഞ്ഞ വാക്കുകളാണിവ.

 നൊമാഡ്‌ലാൻഡ്

സാമ്പത്തിക മാന്ദ്യത്തിൽ ജോലിയടക്കം എല്ലാം നഷ്ടമായ മദ്ധ്യവയസ്കയായ ഫേൺ എന്ന സ്ത്രീയുടെ കഥയാണ് നൊമാഡ്ലാൻഡ്. ഭർത്താവും മരിക്കുന്നതോടെ വടക്കൻ അമേരിക്കയിലൂടെ ഒരു വാനിൽ അവർ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, OSCAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.