ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് പിന്നാലെ കൊവിഡ് വാക്സിൻ സൗജന്യമെന്ന് പ്രഖ്യാപിച്ച് ഡൽഹിയും കർണാടകയും.
18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു. അതേസമയം 18നും 44 ഇടയിൽ പ്രായമുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ മാത്രമാണ് കർണാടക സൗജന്യം പ്രഖ്യാപിച്ചത്.
1.34 കോടി ഡോസ് വാക്സിൻ വാങ്ങുന്നതിന് അനുമതി നൽകിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു. എത്രയും വേഗം വാക്സിനുകൾ വാങ്ങി ജനങ്ങൾക്ക് നൽകും. വാക്സിൻ വില ഡോസിന് 150 രൂപയായി കുറയ്ക്കണം. ലാഭമുണ്ടാക്കാനുള്ള സമയമല്ലിതെന്നും കേജ്രിവാൾ വ്യക്തമാക്കി.
വാക്സിൻ സൗജന്യമാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം 20 കടന്നു.
നേരത്തെ ഒഡിഷ, ബീഹാർ, ജാർഖണ്ഡ്, യു.പി, പഞ്ചാബ്, ഹരിയാന, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, തെലങ്കാന, ആന്ധ്ര, ജമ്മുകാശ്മീർ, ഹിമാചൽ, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, സിക്കിം, ബംഗാൾ, അസാം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും സൗജന്യം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |