SignIn
Kerala Kaumudi Online
Thursday, 05 August 2021 1.18 AM IST

കൊവിഡ് രോഗിയെ ഗോമൂത്രം കുടിപ്പിച്ച് ബി.ജെ.പി പ്രവർത്തകൻ: വിവാദമായി വീഡിയോ

bjp-covid-goumuthra

ന്യൂഡൽഹി: വെന്റിലേറ്ററിൽ കഴിയുന്ന രോഗിക്ക് ഗോമൂത്രം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതിഷേധവുമായി നിരവധിപ്പേർ രംഗത്തെത്തി. പി.പി.ഇ കിറ്റും ബി.ജെ.പിയുടെ ഷാളും അണിഞ്ഞ വ്യക്തി കൊവിഡ് രോഗിക്ക് ഗോമൂത്രം വായിലേക്കൊഴിച്ചു നൽകുന്നതാണ് വീഡിയോയിലുള്ളത്. സൂറത്തിലെ ബി.ജെ.പി ജനറൽ സെക്രട്ടറി കിഷോർ ബിൻഡലാണ് ഈ വീഡിയോ പങ്കുവച്ചത്. സംഭവം വിവാദമായതോടെ അദ്ദേഹം ട്വീറ്റ് നീക്കം ചെയ്തു. എന്നാൽ ഈ വീഡിയോ ഡൗൺലോഡ് ചെയ്ത് പലരും ഷെയർ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ബി.ജെ.പി പ്രവർത്തകൻ കൊവിഡ് രോഗിയെ സഹായിക്കുന്നു എന്ന കുറിപ്പോടെയാണ് കിഷോർ വീഡിയോ പങ്കുവച്ചതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'നാണംകെട്ട പ്രവർത്തി.ബി.ജെ.പി പ്രവർത്തകൻ വെന്റിലേറ്ററിൽ കഴിയുന്ന രോഗിക്ക് ഗോമൂത്രം നൽകുന്നു. ഈ സർക്കാരിനെതിരെ പറയാൻ വാക്കുകളൊന്നുമില്ലെന്ന കുറിപ്പോടെ" യൂത്ത് കോൺഗ്രസും ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധിപ്പേർ പ്രതിഷേധവുമായി രംഗത്തെത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.