തിരുവനന്തപുരം: കഴിഞ്ഞവർഷം കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഏർപ്പെടുത്തിയ കൊവിഡ് സേഫ്റ്റി എന്ന മൊബൈൽ ആപ്പ് ഇത്തവണയും കൊവിഡ് പോസിറ്റീവ് രോഗികൾ നിർബന്ധമായി ഡൗൺലോഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ പൊലീസിന് ഈ ആപ്പ് സഹായകരമാകും.
പഞ്ചായത്ത് തലത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം ഫലവത്താക്കും.
പൊലീസിന്റെ ക്ഷേമമുറപ്പാക്കാനാവശ്യമായ നടപടിയെടുക്കാൻ ബറ്റാലിയൻ എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |