ഓമല്ലൂർ : രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തിൽ കരകളുടെ ഉത്സവം ഇന്ന് മുതൽ നടക്കും .
നാലാം ദിവസമായ ഇന്ന് പൈവള്ളി ഭാഗം കരയുടെ നേതൃത്വത്തിലാണ് ഉത്സവം നടത്തപ്പെടുന്നത്. രാവിലെ പതിവു പൂജകൾക്ക് ശേഷം 8 മണിക്ക് പ്രത്യക്ഷഗണപതി പൂജ. ഗജരാജൻ ചിറക്കടവ് തിരുനീലകണ്ഠനേ യാണ് പ്രത്യക്ഷഗണപതിയായി സങ്കൽപ്പിച്ചുകൊണ്ട് പൂജ നടത്തുന്നത്. രാവിലെ 8.15 മുതൽ ഭാഗവത പാരായണം. 9 ന് ശ്രീഭൂതബലി. എഴുന്നെള്ളത്ത്. ഉച്ചയ്ക്ക് 1 മണിക്ക് ഓട്ടൻതുള്ളൽ. വൈകിട്ട് 3 മണിക്ക് ആറാട്ടെഴുന്നെള്ളത്ത് . തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണം. 6 മുതൽ ആതിര സുരേഷിന്റെ സംഗീതസദസ്. രാത്രി 8.30 ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്തും സേവയും .ഭഗവാന്റെ തിടമ്പേറ്റുന്നത് ഗജരാജൻ ചിറക്കടവ് തിരുനീലകണ്ഠനാണ്. തുടർന്ന് വരുന്ന ദിനങ്ങളിൽ പന്ന്യാലി, ഐമാലി കിഴക്ക്, ആറ്റരികം, ഐമാലി മേക്ക്, പറയനാലി പള്ളം, ഐമാലി കിഴക്ക് കരകളുടെ ഉത്സവം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |