പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ മേയ് രണ്ടിന് രാവിലെ എട്ടു മുതൽ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളുടെയും വരണാധികാരികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കിയിട്ടുള്ള എൻകോർ എന്ന ആപ്ലിക്കേഷനിൽ ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടികൾ നടത്തിക്കഴിഞ്ഞു. കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ് എൻകോർ.
മേയ് രണ്ടിന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റാണ് ആദ്യം എണ്ണുന്നത്. 8.30 ന് ഇ.വി.എം വോട്ടുകൾ എണ്ണിത്തുടങ്ങും. സർവീസ് വോട്ടർമാർക്കുള്ള പോസ്റ്റൽ ബാലറ്റായ ഇ.ടി.പി.ബി.എസ് എണ്ണുന്നതിനുള്ള നടപടികളും എട്ടിന് ആരംഭിക്കും. മെഷീന്റെ കൃത്യത ഉറപ്പാക്കാൻ ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തിലെ വിവിപാറ്റ് സ്ലിപ്പും ഒടുവിൽ എണ്ണും.
ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും വോട്ടിംഗ് മെഷീൻ വോട്ടുകൾ എണ്ണാൻ മൂന്നു ഹാളുകൾ വീതവും പോസ്റ്റൽ ബാലറ്റ് എണ്ണാൻ ഒരോ ഹാൾ വീതമാണ് ഒരുക്കുക. ഫലപ്രഖ്യാപനത്തിന് എൻകോർ സോഫ്റ്റ്വെയറാണ് ഉപയോഗിക്കുക.
കൗണ്ടിംഗ് സെന്ററുകൾ
തിരുവല്ല : മർത്തോമ റസിഡൻഷ്യൽ സ്കൂൾ, കുറ്റപ്പുഴ
റാന്നി : സെന്റ് തോമസ് കോളേജ്, റാന്നി
ആറന്മുള : മൗണ്ട് ബഥനി പബ്ലിക് സ്കൂൾ, കുമ്പഴ
കോന്നി : മുസലിയാർ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, മലയാലപ്പുഴ
അടൂർ : തപോവൻ പബ്ലിക് സ്കൂൾ മണക്കാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |