SignIn
Kerala Kaumudi Online
Thursday, 25 April 2024 12.33 PM IST

കൊവിഡ് പ്രതിരോധത്തിന് പ്ലാസ്‌മ ഡൊണേഷണുമായി ഡി.വൈ.എഫ്.ഐ

cov

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്‌.ഐ നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹീമും പ്രസിഡന്റ് എസ്. സതീഷും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്ലാസ്മ ഡൊണേഷനായി പ്രത്യേക വെബ്‌പോർട്ടൽ തയ്യാറാക്കി. കൊവിഡ് ഭേദമായ യുവതി - യുവാക്കൾ വെബ്‌പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. യുവതീ - യുവാക്കൾക്കിടയിൽ പ്ലാസ്മ ഡൊണേഷനുള്ള സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും, പ്ലാസ്മ ദാനത്തിനുള്ള താത്പര്യം ഉയർത്താനും ചെറുപ്പക്കാർക്കിടയിൽ പ്രചാരണം സംഘടിപ്പിക്കും.
18നും 45നും ഇടയിലുള്ളവർ വാക്സിനേഷന് വിധേയമാകുമ്പോൾ 'വാക്സിനേഷനുമുമ്പ് രക്തം നൽകാം" എന്ന ക്യാമ്പയിൻ ആരോഗ്യവകുപ്പുമായി സഹകരിച്ച് നടപ്പാക്കും. വാർഡുപ്രദേശങ്ങളിൽ യുവജന വോളന്റിയർമാരെ ഉൾപ്പെടുത്തി കൊവിഡ് പ്രതിരോധസേനയും രൂപീകരിക്കും.
മഴക്കാലപൂർവരോഗങ്ങൾ ഉണ്ടാകാതിരിക്കാൻ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കും. 27 ന് മഴക്കാലപൂർവ ശുചീകരണ ദിനമായി ആചരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.