SignIn
Kerala Kaumudi Online
Thursday, 29 July 2021 3.28 PM IST

വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി നവദമ്പതികൾ

amal-

പിറവം: വിവാഹദിനത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിൽ പങ്കാളികളായി നവദമ്പതികൾ. കക്കാട് കോരയംതാനം വീട്ടിൽ പരേതനായ രമണൻ നിർമ്മല ദമ്പതികളുടെ മകൻ അമൽ കക്കാട്, പെരിയപ്പുറം ചേറയ്ക്കൽ ബെന്നി - സാലി ദമ്പതികളുടെ മകൾ ബെനീറ്റ ബെന്നിയുമാണ് വിവാഹദിനത്തിൽ സമൂഹത്തിന് മാതൃകയായത്.

കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച വിവാഹിതരായ ഇവർ പിറവം നഗരസഭ വൈസ് ചെയർമാൻ കെ.പി സലീമിന് വാക്സിൻ ചലഞ്ചിലേക്കുള്ള തുക കൈമാറി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു വിവാഹം. കക്കാട് ക്രിസ്തുരാജ അഭയകേന്ദ്രത്തിലെ അക്കൗണ്ടന്റും പി.ആർ.ഒയുമായ അമൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. ബെനീറ്റ പിറവത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, VACCINE CHALLENGE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.