തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.ടി പ്രാക്ടിക്കൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താനും
പ്ളസ് ടുവിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാനും ഉത്തരവായി. 28നാണ്
പ്ളസ് ടുവിന്റെ പ്രാക്ടിക്കൽ തുടങ്ങേണ്ടിയിരുന്നത്.പുതിയ തീയതി തീരുമാനിച്ചിട്ടില്ല.
എസ്.എസ്.എൽ.സിയുടേത് മേയ് 5 മുതലാണ്. കുട്ടികൾ ലാബിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യണം. സൗകര്യം ചീഫ് സൂപ്രണ്ട് ഉറപ്പാക്കണം.
ഒരു കുട്ടിക്ക് അരമണിക്കൂറാണ് പരീക്ഷാസമയം.ഒരു ദിവസം ഒരു കമ്പ്യൂട്ടറിൽ 7 കുട്ടികൾ മാത്രം. കമ്പ്യൂട്ടറുകൾക്ക് ആനുപാതികമായി ഇൻവിജിലേറ്റർമാരെ നിയമിക്കണം. സമയക്രമം ഓരോ വിദ്യാലയത്തിലും ഏപ്രിൽ 28ന് മുമ്പ് തയ്യാറാക്കി വിദ്യാർത്ഥികളെ അറിയിക്കണം.
പി.എസ്.സി പരീക്ഷകൾ മാറ്റി
കേരള പബ്ലിക് സർവീസ് കമ്മിഷൻ മേയിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.
തുല്യതാ പരീക്ഷ മാറ്റി
മേയ് മൂന്ന് മുതൽ എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയും മാറ്റിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |