മല്ലപ്പള്ളി: കീഴ്വായ്പൂര് സ്റ്റേഷൻ പരിധിയിൽ സ്റ്റോർമുക്കിന് സമീപം ഇരുചക്രവാഹനത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. മല്ലപ്പള്ളി കീഴ്വായ്പൂര് സ്റ്റേഷൻ സമീപം മഠത്തിൽ വീട്ടിൽ അർജ്ജുൻ എം.ബി (24) ആണ് ജില്ലാ ആന്റി നാർക്കോട്ടിക് ടീമിന്റെ പിടിയിലായത്. നിരവധി ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും കഞ്ചാവ് വലിക്കുന്നതിനുള്ള പ്രത്യേക പേപ്പറുകളും കാൽ കിലോയോളം കഞ്ചാവും ഇയാളിൽ നിന്നും പിടികൂടി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ കഞ്ചാവും ഇത് ഉപയോഗിക്കുന്നതിന് വേണ്ട സാമിഗ്രികളും കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയുടെ നിർദ്ദേശാനുസരണം ജില്ലാ നാർക്കോട്ടിക് സെൽ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കീഴ്വായ്പൂര് എസ്.എച്ച്.ഒ സഞ്ജയ് എസ്.ഐ ശ്യാം, നിഴൽപൊലീസ് ടിം അംഗങ്ങളായ എസ്.വിൽസൺ, ആർ.അജികുമാർ, സി.പി.ഒ മാരായ മിഥുൻ ജോസ്, ബിനു,അഖിൽ, എസ്.ശ്രീരാജ്, സുജിത്ത്കുമാർ വി.എസ്, ജൂബി തമ്പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |