തലശ്ശേരി: സാമുഹ്യ പ്രവർത്തകനും ചന്ദ്രിക ദിനപത്രം സഹപത്രാധിപരുമായിരുന്ന അഴിയൂർ മനയിൽ മുക്ക് മനോളി ഹൗസിൽ തലായി മമ്മൂട്ടി (80) നിര്യാതനായി. സൈദാർപള്ളി കുഞ്ഞുനെല്ലിയിൽ പരേതരായ അബ്ദുള്ളയുടെയും തലായി പൊന്നമ്പത്ത് സൈനബയുടെയും മകനാണ്.
ഗൾഫ് നാടുകളിൽ ആരംഭിച്ച കെ.എം.സി.സിയുടെ ആദ്യകാലത്തെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു.
ഭാര്യ: മഞ്ചക്കൽ മനോളി ഫാത്തിമ. മക്കൾ: സൗര്യ, സഫ്രീനാ, ഹസീബ് (ദാനിഷ് റെഡിമെയ്ഡ് മാഹി), സുഹൈൽ (ഖത്തർ), ജഹഷ് (ഷാർജ), ജംഷീർ (റാംപ് ജൻസ് വേർ പത്തനംതിട്ട), ഷമ്മാസ് (മസ്കറ്റ്). മരുമക്കൾ: ഹബീബ് പി.കെ. പുന്നോൽ, റഫീഖ് പാറാൽ, ശബീന പൊന്നമ്പത്ത് മണിയം കുളങ്ങര പ്രുന്നോൽ), അസ്ലി തലായി പൊന്നമ്പത്ത്, ശാദിയ പടിഞ്ഞാറയിൽ (ചിറക്കര), ശഹാനിദ പാറേമ്മൽ (താഴെ പൂക്കോം), ഫാതിമ (പുന്നോൽ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |