SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.20 PM IST

കൊവിഡ് വ്യാപനം: കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം

covid

തൃശൂർ: കൊവിഡ് രോഗവ്യാപനം തടയാൻ പ്രതിരോധ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. വകുപ്പുകളെ ഏകോപിപ്പിച്ച് സജ്ജീകരണങ്ങളൊരുക്കാൻ പ്രത്യേക അവലോകന യോഗത്തിൽ തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മന്ത്രി എ.സി മൊയ്തീൻ, കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം പൊലീസ് കൂടുതലായി പരിശോധിക്കണമെന്ന് കളക്ടർ എസ്. ഷാനവാസ് യോഗത്തിൽ ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷനുകളിൽ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ ടെസ്റ്റുകൾ നടത്താനുള്ള ക്രമീകരണം നടത്തും. ജില്ലയെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഉണ്ടായിരിക്കും. 144 പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണം കർശനമായി പാലിക്കണം. ഈ മേഖലകളിൽ ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല. മന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കോർപറേഷൻ മേയർ എം.കെ വർഗ്ഗീസ്, ജില്ലാ പൊലീസ് മേധാവി ആർ. ആദിത്യ, റൂറൽ എസ്.പി. ജി. പൂങ്കുഴലി, ജില്ലാ വികസന കമ്മിഷണർ അരുൺ വിജയൻ, ഡി.എം.ഒ കെ.ജെ റീന തുടങ്ങിയവർ പങ്കെടുത്തു.

തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ

രോഗികളുടെ എണ്ണം കൂടുതലാണ്. വാർഡ് തല പ്രവർത്തനം കൂടുതൽ ഊർജിതമാക്കണം. വീടുകളിൽ തുടരാൻ കഴിയുന്നവർ ആ രീതിയിൽ തുടരണം. അല്ലാത്തവർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനം കേന്ദ്രീകരിച്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പ്രവർത്തിക്കും. ഇതിനുള്ള ക്രമീകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രമിക്കണം. വാർഡ് തലത്തിൽ ആർ.ആർ.ടികൾ രൂപീകരിച്ച് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കണം. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവ അതത് പ്രദേശങ്ങളിൽ പ്രവർത്തനം ഏകോപിപ്പിക്കണം.


ആവശ്യമെങ്കിൽ ജനകീയ ഹോട്ടലുകളിലൂടെ ഭക്ഷണം

ആവശ്യമായ സാഹചര്യത്തിൽ ജനകീയ ഹോട്ടലുകൾ മുഖേന ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണം നടത്തണം. കുടുംബശ്രീ, ആശാപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹായങ്ങളും സഹകരണങ്ങളും ഏറെ ആവശ്യമാണ്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ പ്രതിരോധത്തിനായി ആയുർവേദ, ഹോമിയോ മരുന്നുകൾ വിതരണം നടത്താൻ നടപടി സ്വീകരിക്കും. ജില്ലയിലെ ആദിവാസി മേഖലകളിലടക്കം പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.